ഇന്ന്
∙ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷൽ അരി വിതരണവും ഇന്നു കൂടി.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
മെഡിക്കൽ ക്യാംപ്
ചാത്തന്നൂർ ∙ ഗ്രാമവികസന ഫിൻകോർപ് ആൻഡ് ട്രേഡിങ്, കൊല്ലം അഹല്യ കണ്ണാശുപത്രി, അസീസിയ മെഡിക്കൽ കോളജ് എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ ഒന്നു വരം വേളമാനൂർ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി ഉദ്ഘാടനം ചെയ്യും.
നേത്ര പരിശോധന, തിമിര നിർണയം, ദന്ത പരിശോധന, ത്വക് രോഗ നിർണയം, സിദ്ധ ആയുർവേദ ചികിത്സ എന്നിവ ഉണ്ടായിരിക്കും. മാനസികാരോഗ്യം കുട്ടികളിലും മുതിർന്നവരിലും എന്ന വിഷയത്തിൽ പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. മനോ രാകേഷ് ക്ലാസ് എടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]