
പുത്തൂർ ∙ തെരുവുനായയെ ഇടിച്ചു സ്കൂട്ടർ മറിഞ്ഞു, അധ്യാപകനായ അച്ഛനൊപ്പം സ്കൂളിലേക്കു പോകുകയായിരുന്ന രണ്ടാംക്ലാസുകാരിക്കു സാരമായി പരുക്കേറ്റു. എസ്എൻപുരം അയിരുക്കുഴി ജിഡബ്ല്യുഎൽപിഎസ് വിദ്യാർഥി കൈതക്കോട് ഏയ്ഞ്ചൽസ് വാലിയിൽ ആൻലിയ ജെ.അനുവിന്(6) ആണ് പരുക്കേറ്റത്.
ആൻലിയയുടെ അച്ഛനും ഇതേ സ്കൂളിലെ അധ്യാപകനുമായി ടി.അനൂപിനും സാരമല്ലാത്ത പരുക്കേറ്റു. ഇരുവരെയും എസ്എൻപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു പ്രഥമശുശ്രൂഷ നൽകി.
വലതുകൈക്കും മുഖത്തും കാര്യമായി മുറിവേറ്റതിനാൽ ആൻലിയയെ പിന്നീട് പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9നു എസ്എൻപുരം വായനശാലയ്ക്കു പടിഞ്ഞാറായിരുന്നു അപകടം. അച്ഛനും മകളും കൂടി സ്കൂട്ടറിൽ വരവേ, റോഡരികിൽ നിന്നു കടികൂടുകയായിരുന്ന നായ്ക്കൂട്ടത്തിൽ ചിലത് അപ്രതീക്ഷിതമായി റോഡിനു കുറുകേ പാഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.
കൂട്ടത്തിലൊന്നിനെ ഇടിച്ചു സ്കൂട്ടർ മറിയുകയായിരുന്നു. ആൻലിയ സ്കൂട്ടറിൽ നിന്നു തെറിച്ചു റോഡിൽ വീണതാണു സാരമായി പരുക്കേൽക്കാൻ കാരണം.
വലതു നെറ്റിയിലും കൺപോളയിലും കവിൾത്തടത്തിലും മുറിവേറ്റു. വലതു കൈപ്പത്തിയാസകലം ഉരഞ്ഞു തൊലി പോയി.
പെട്ടെന്നുണ്ടായ അപകടത്തിൽ കുട്ടി ഭയന്നു പോയതായും അനൂപ് പറഞ്ഞു.
സ്കൂട്ടറിനു വേഗം കുറവായിരുന്നതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. മുറിവ് ഭേദമാകും വരെ സ്കൂളിൽ പോകാൻ കഴിയില്ല എന്നതാണ് ആൻലിയയുടെ ഏറ്റവും വലിയ വിഷമം. പ്രദേശത്തു തെരുവുനായ ശല്യം രൂക്ഷമാണെന്നു ഒട്ടേറെ പരാതികളുണ്ട്.
പക്ഷേ ഒരു പരിഹാരവും നാളിതു വരെ ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]