
പത്തനാപുരം∙ 9 ദിവസമായി കാണാതായ പാതിരിക്കൽ ആനന്ദവിലാസത്തിൽ നിഷാന്തി(36) ന്റെ മൃതദേഹം കല്ലടയാറിന്റെ മഞ്ചള്ളൂർ മണക്കാട്ട് കടവിൽ നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ 9ന് അഗ്നിശമന സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവിനെ കാണാതായതിനെത്തുടർന്ന് ഏറെ ദുരൂഹതകൾ ഉയർന്നിരുന്നു. കൊലപാതകമെന്ന് ആരോപണമുയർന്ന സംഭവത്തിൽ ഒട്ടേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, കാണാതായ ദിവസം രാവിലെ 9ന് നിഷാന്ത് നെഞ്ച് പൊത്തി നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരുന്നു.
ഈ ദൃശ്യത്തെ അടിസ്ഥാനമാക്കി, നടത്തിയ അന്വേഷണത്തിലുയർന്ന സംശയത്തിൽ നിന്നാണ് കല്ലടയാറിന്റെ കടവുകളിൽ തിരച്ചിൽ നടത്താൻ അഗ്നിശമനസേനയോട് പൊലീസ് ആവശ്യപ്പെട്ടത്.
നിഷാന്ത് ജോലി ചെയ്തിരുന്ന വർക്ഷോപ്പിനോട് ചേർന്ന റോഡിലൂടെയാണ് നെഞ്ച് പൊത്തി നടന്നു പോയത്. ഹൃദയ സംബന്ധമായ അസുഖമായിരിക്കും ഈ രീതിയിൽ നടന്നു പോകാൻ കാരണമെന്നും നടന്നു പോയ റോഡിനോട് ചേർന്ന തോട്ടിൽ വീണിട്ടുണ്ടാകാമെന്നുമായിരുന്നു അനുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂവെന്ന് പത്തനാപുരം എസ്എച്ച്ഒ ബിജു പറഞ്ഞു.
പിതാവ്: പരേതനായ ഗോപി. മാതാവ്: തങ്കമണി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]