
തലവൂർ∙ ഗവ.യുപിഎസിലെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നു ക്ലാസ്മുറികൾ മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം നാളുകളായി തകർച്ചയിലായിരുന്നു. ബാക്കിയുള്ള ഭാഗവും അപകടാവസ്ഥയിലാണെന്ന് രണ്ട് ദിവസം മുൻപ് അധികൃതർ സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്.
ഓർത്തഡോക്സ് സഭയുടെ നടുത്തേരി മാർ ബസേലിയോസ് ശാന്തി ഭവനിലേക്കാണ് തൽക്കാലം പ്രവർത്തനം മാറ്റുക.
പുതിയ കെട്ടിടം പൂർത്തിയാകും വരെ ശാന്തി ഭവനിൽ സ്കൂൾ പ്രവർത്തിക്കും. പുതിയ കെട്ടിടം നിർമിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 1 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി പറഞ്ഞു. സ്കൂൾ കെട്ടിടത്തിന്റെ തകർച്ചയെ കുറിച്ച് ഒരാഴ്ച മുൻപ് മനോരമ വാർത്ത ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]