
കടയ്ക്കൽ∙ മരത്തിൽ നിന്നു വീണു കാലുകൾക്കും നട്ടെല്ലിനും പരുക്കേറ്റു കിടപ്പിലായ യുവാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ അച്ഛനും അമ്മയും. ചിതറ അരിപ്പ കെച്ചരിപ്പ പുത്തൻ വീട്ടിൽ വിജയന്റെ മകൻ വിനോദ് (36) ആണ് ഒരു മാസത്തിനു മുൻപ് ചോഴിയക്കോട്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റത്.
വിനോദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ എത്തിയെങ്കിലും എഴുന്നേൽക്കൻ കഴിയില്ല.
കഴിഞ്ഞ ദിവസം മുൻ പഞ്ചായത്ത് അംഗം തുമ്പമൺതൊടി രാജൻ ഇടപെട്ട് ചിതറ കെ.പി.ഫൗണ്ടേഷൻ കട്ടിൽ നൽകി. അച്ഛനും അമ്മ തുളസിയും ജോലിക്ക് പോയി കിട്ടുന്ന വരുമാനം ആയിരുന്നു ആശ്രയം.
അച്ഛനും അമ്മയ്ക്കും താങ്ങും തണലും ആകേണ്ട മകൻ കിടപ്പിലായതോടെ കുടുംബമാകെ തകർന്ന നിലയിലാണ്.
നിത്യച്ചെലവിനു പോലും വകയില്ല. അമ്മ തുളസിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ മടത്തറ ശാഖയിൽ അക്കൗണ്ടുണ്ട്.
നമ്പർ: 40677101118139. ഐഎഫ്എസ്സി കോഡ്: KLGB0040677.
ഫോൺ: 9846610577. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]