
കരുനാഗപ്പള്ളി ∙ നഗരസഭ ഡിവിഷനിൽ ഉൾപ്പെട്ട കുറ്റിക്കാട്ട് മുക്കിനു തെക്കോട്ട് കണ്ണംമ്പള്ളി ക്ഷേത്രം ഭാഗത്തേക്ക് കയറുന്ന റോഡിൽ ഏറെ മാസങ്ങളായി രൂപപ്പെട്ടു കിടന്ന കുഴികൾ ജനകീയ കൂട്ടായ്മ നികത്തി.
എക്സൈസ് റേഞ്ച് ഓഫിസിനു തെക്കു ഭാഗത്തായാണ് നിരവധി കുഴികൾ അപകടകരമായ നിലയിൽ കിടന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ കുഴികളിൽ വീഴുന്നതും നിത്യ സംഭവമായിരുന്നു.
മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
കുഴിയിൽ വീണുള്ള അപകടങ്ങൾ നിത്യ സംഭവമായതിനെ തുടർന്നാണു പ്രദേശവാസികൾ സ്വന്തമായി പണമെടുത്ത് ക്വാറി വേസ്റ്റ് വിലയ്ക്ക് വാങ്ങി കുഴി നികത്തിയത്. റോഡിന്റെ മറ്റു ഭാഗങ്ങളിലെ വമ്പൻ കുഴികളും നികത്തും.
ഈ റോഡിലെ കുഴികൾ നികത്തി അപകടാവസ്ഥ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു നഗരസഭ ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളിൽ നൽകിയിട്ടും ഒരു നടപടികളും ഇല്ലാതിരുന്നതിനാലാണ് പ്രദേശവാസികൾ ചേർന്നു സ്വന്തമായി പണം എടുത്ത് കുഴികൾ നികത്തിയത്. നിർമാണം പൂർത്തീകരിക്കുന്ന റോഡുകളിൽ വളരെ പെട്ടെന്നു രൂപപ്പെടുന്ന ചെറിയ കുഴികൾ അടയ്ക്കാതെ കണ്ടില്ലെന്നു നടിക്കുന്നതാണ് വമ്പൻ കുഴികളായി അപകടാവസ്ഥ ഉണ്ടാക്കുന്നതിനു കാരണമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]