
ചാത്തന്നൂർ ∙ കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിച്ചു. കാരംകോട് ക്രിസ്തോസ് മാർത്തോമ്മാ പള്ളിക്കു സമീപം ആൾത്താമസം ഇല്ലാത്ത പുരയിടത്തിലെ കൃഷിയാണു നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ചാത്തന്നൂർ കനറാ ബാങ്കിന് എതിർവശം മാവിലഴികത്ത് എം.ജെ.ജേക്കബിന്റെ പുരയിടത്തിലാണു കാട്ടുപന്നികൾ നാശം വരുത്തിയത്.
തെങ്ങിൻതൈകളും മറ്റും കുത്തി മറിച്ചു. സമീപത്തെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ചാണകവും കുത്തി ഇളക്കിയിട്ടുണ്ട്.
സമീപസ്ഥലങ്ങളിലും കൃഷി നശിപ്പിച്ചിട്ടുണ്ട്. തെങ്ങിൻ തൈകൾക്കു പുറമേ വാഴ, ചേമ്പ് പച്ചക്കറി, കപ്പ തുടങ്ങിയവയും നശിപ്പിച്ചു.
നല്ല വലുപ്പമുള്ള കാട്ടുപന്നികളെത്തി കൃഷിനാശം വരുത്തിയെന്നാണു നാട്ടുകാർ പറയുന്നത്.
ശീമാട്ടി, കാരംകോട്, ചിറക്കര, തേമ്പ്ര, കല്ലുവാതുക്കൽ, വേളമാനൂർ, അടുതല, കൈതക്കുഴി, കുമ്മല്ലൂർ തുടങ്ങിയ മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇതുകാരണം ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിച്ചു ഭൂമി തരിശിട്ടിരിക്കുകയാണ്.
കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിനു നടപടി ഉണ്ടാകണമെന്നും കൃഷി നാശം സംഭവിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]