
ആയൂർ ∙ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയവെളിനല്ലൂർ കോമൺ പ്ലോട്ടിൽ ചരുവിള പുത്തൻവീട്ടിൽ അഞ്ജനയെയാണ് (21) ഇന്നലെ രാവിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുമായി പിണങ്ങി യുവതി കഴിഞ്ഞ 7 മാസമായി യുവാവിനോടൊപ്പം താമസിച്ചു വരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് പുലർച്ചെ 5 ന് ജോലിക്കു പോയ ശേഷം രാവിലെ 8ന് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിൽ എത്തിയപ്പോഴാണ് കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
യുവാവിന്റെ മാതാപിതാക്കൾ ജോലിക്കു പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂളിൽ ഇവർ രഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്.
പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. യുവതി കഴിഞ്ഞ ദിവസം വരെ നവമാധ്യമ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇതേക്കുറിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടയമംഗലം പൊലീസ് കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]