മൺറോതുരുത്ത്∙ സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) കല്ലട ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ (3:35:545 മിനിറ്റ്) ജേതാക്കളായി.
സിബിഎൽ അഞ്ചാം സീസണിലെ വീയപുരത്തിന്റെ ട്രിപ്പിൾ ഹാട്രിക് വിജയമാണ് ഇത്. 9 ചുണ്ടൻ വള്ളങ്ങൾ മത്സരിച്ച ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടൻ (3:36:997 മിനിറ്റ്) രണ്ടാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (3:38:750 മിനിറ്റ്) മൂന്നാമതുമെത്തി.
3 ട്രാക്കുകളിലായി പ്രാഥമിക മത്സരങ്ങൾ നടത്തി. നടുവിലേപറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്), നടുഭാഗം ചുണ്ടൻ (പുന്നമട
ബോട്ട് ക്ലബ്), കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി), ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നിങ്ങനെയാണ് കല്ലടയിലെ ഫിനിഷ് നില. കാരൂത്രക്കടവ് ഫിനിഷിങ് പോയിന്റിൽ ജില്ല കലക്ടർ എൻ.ദേവീദാസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫിസറുമായ ടി.
ജി. അഭിലാഷ് കുമാർ,സംസ്ഥാന കോഓർഡിനേറ്റർ ഡോ.
എ. അൻസാർ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ എ.
ആർ. ഷാനവാസ് ഖാൻ, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വിജയികൾക്ക് എൻ.ദേവീദാസ് ഐഎഎസ് ട്രോഫികൾ കൈമാറി. ഡിസംബറിൽ കൊല്ലം ജലോത്സവത്തോടെ സിബിഎൽ അഞ്ചാം സീസൺ മത്സരങ്ങൾ സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

