വാഹനഗതാഗതത്തിന് നിയന്ത്രണം:
പുനലൂർ ∙ ടിബി ജംക്ഷൻ വട്ടപ്പട റോഡിൽ വാഴമൺ ക്ഷേത്രത്തിനു സമീപം ഇന്നും നാളെയും റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വാഹനഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
ടി ബി ജംക്ഷൻ വാളക്കോട്-താഴെക്കടവാതുക്കൽ വഴിയും പൂങ്കോട്-ഐക്കരക്കോണം-മൈലയ്ക്കൽ വഴിയും വാഹനങ്ങൾക്ക് തിരിഞ്ഞു പോകാവുന്നതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.
ഗുരുരത്ന പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു
കൊല്ലം ∙ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ എംജിഎം ഗുരുരത്ന പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
കോളജ്– സർവകലാശാല വിഭാഗത്തിലും പ്രൈമറി– ഹൈസ്കൂൾ– ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2 പേർക്കാണ് ഓരോ ലക്ഷം രൂപ വീതമുള്ള പുരസ്കാരം. വ്യക്തിഗത സേവന– യോഗ്യതാ വിശദാംശങ്ങളും ഫോട്ടോയും സഹിതം എൻട്രികൾ ഒക്ടോബർ 30 നു മുൻപ് ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, എംജിഎം ഗുരുരത്ന പുരസ്കാര സമിതി, വൈജിഎം ട്രസ്റ്റ് ഓഫിസ്, ജിവൈ ബിൽഡിങ്, പുലമൺ, കൊട്ടാരക്കര– 691531 എന്ന വിലാസത്തിൽ അയയ്ക്കണം.
അധ്യാപക ഒഴിവ്
പുനലൂർ ∙ പേപ്പർമിൽ ഗവ.യുപി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 3ന് രാവിലെ 11ന് സ്കൂളിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രഥമാധ്യാപിക ബിന്ദു പി.ഉത്തമൻ അറിയിച്ചു.
ഗാനാഞ്ജലി നാളെ
പട്ടാഴി∙ ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 6.45ന് ഗാനാഞ്ജലി, 8.30ന് സംഗീത സദസ്സ്, രാത്രി 12.15ന് എഴുന്നള്ളത്ത്, രണ്ടിന് 7ന് വിദ്യാരംഭം, സംഗീതാർച്ചന, വയലിൻ വാദനം, 9.15ന് സപ്ത സ്വര രാഗസുധ. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ആധാർ സീഡിങ് പൂർത്തിയാക്കണം
കൊല്ലം ∙ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാരായ ഗുണഭോക്താക്കൾ ആധാർ സീഡിങ്/ഓതന്റിക്കേഷൻ പൂർത്തീകരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പെൻഷൻ പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഫിഷറീസ് ഓഫിസുകളിൽ നൽകണം. ജില്ലയിലെ ഫിഷറീസ് ഓഫിസുകൾ: മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര(9497715523), ചെറിയഴിക്കൽ(9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം ( 9497715526), പടപ്പക്കര (9497715527).
ഗോൾഡ് അപ്രൈസർ പരിശീലനം
കൊല്ലം ∙ കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ കൊല്ലം, കോട്ടയം, പത്തനംതിട്ട
ജില്ലകളിലെ പരമ്പരാഗത സ്വർണത്തൊഴിലാളികൾക്ക് സൗജന്യമായി ഗോൾഡ് അപ്രൈസർ പരിശീലനം നൽകുന്നു. കാലാവധി: അഞ്ചു ദിവസം.
കാഡ്കോയുടെ ഡേറ്റ ബാങ്കിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. ഒക്ടോബർ 4ന് 10.30ന് ഉമയനല്ലൂർ കാഡ്കോ ദക്ഷിണമേഖലാ ഓഫിസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 0474 2743903.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കൊല്ലം ∙ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലെ ഒരുവർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പ്ലസ്ടു. 7994926081.
കാഷ് അവാർഡ്: അപേക്ഷിക്കാം
കൊല്ലം ∙ കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024-2025 വർഷം പിജി, പ്രഫഷനൽ കോഴ്സ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. ഒക്ടോബർ 10ന് അകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001 വിലാസത്തിലോ [email protected] ലോ അപേക്ഷയും രേഖകളും സമർപ്പിക്കണം.
0474-2743469.
മുൻഗണനാ കാർഡ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ നിലവിൽ പൊതുവിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്ക് മുൻഗണനാ കാർഡിലേക്ക് തരം മാറ്റുന്നതിന് ഒക്ടോബർ 20 വരെ അക്ഷയകേന്ദ്രം/ സിറ്റിസൻ ലോഗിൻ മുഖേന അപേക്ഷിക്കാം. എല്ലാ മുൻഗണനാ കാർഡിലെ അംഗങ്ങളും ഇ-കെവൈസി അപ്ഡേഷൻ റേഷൻ കടകളിലെത്തി പൂർത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
തേനീച്ചക്കൃഷി; അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കശുമാവ് തോട്ടങ്ങളിൽ തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് കർഷകർക്ക് 40 ശതമാനം സബ്സിഡിയോടെ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി തേനീച്ച കോളനികളും ഉപകരണങ്ങളും ഹോർട്ടി കോർപ്പിന്റെ സഹകരണത്തോടെ നൽകുന്നു. 60 ശതമാനം തുക കർഷകർ വഹിക്കണം. അപേക്ഷാ ഫോം www.ksacc.kerala.gov.in ലും ജില്ലാ ഫീൽഡ് ഓഫിസിലും ലഭിക്കും. ചെയർമാൻ, കെഎസ്എസിസി, അരവിന്ദ് ചേംബേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം- 691001 വിലാസത്തിൽ ഒക്ടോബർ 20 ന് അകം ലഭിക്കണം. 0474-2760456, 9496046000.
തൊഴിൽ പരിശീലന കോഴ്സുകൾ
കൊല്ലം∙ ഭാരത് സേവക് സമാജ് കോട്ടമുക്ക് ബിഎസ്എസ് ജില്ലാ സെന്ററിൽ വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 0474 2797478, 9495195380.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]