കരീപ്ര ∙ അമ്മയ്ക്ക് നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗം. പതിനെട്ടുകാരിയായ മകൾ വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലും.
രോഗങ്ങൾ തീർത്ത ദുരിതക്കിടക്കയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ വലയുകയാണ് ഇടയ്ക്കിടം നടമേൽ അനിൽ ഭവനത്തിൽ ബി.അനിൽരാജന്റെ (ഷൺമുഖൻ) കുടുംബം. ഭാര്യ ആർ.രേഖയും (51) മകൾ ആലിയയും (18) ആണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
രേഖ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കൽ ചികിത്സയാണ് നടത്തുന്നത്.
ദിവസവും നെഗറ്റീവ് ഗ്രൂപ്പിൽപെട്ട അഞ്ച് യൂണിറ്റ് രക്തം വേണം.
വൃക്കരോഗിയായ മകൾ ആലിയ ആണ് ഐസിയുവിന് മുന്നിൽ ഉറക്കമിളച്ച് അമ്മയ്ക്ക് കൂട്ടിരിക്കുന്നത്.ആലിയയ്ക്ക് രോഗം തുടങ്ങിയത് നാലു മാസം പ്രായമുള്ളപ്പോഴാണ്. തിരുവനന്തപുരം എസ്എടിയിലെ ചികിത്സയിലാണ്. പ്രോട്ടീൻ അധികമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതാണ് രോഗം.
രണ്ട് മാസത്തിലൊരിക്കൽ പരിശോധനകളും സ്ഥിരമായി മരുന്നും ഉണ്ട്.
കരീപ്രയിലെ അറിയപ്പെടുന്ന ട്യൂട്ടോറിയൽ അധ്യാപകനായിരുന്നു കുട്ടികൾ ഷൺമുഖൻ സാറെന്ന് വിളിച്ചിരുന്ന അനിൽ രാജ്. പിന്നീട് കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിക്ക് പോയി.
അഞ്ച് വർഷത്തോളം പിഎസ്സി എംപാനൽ ജീവനക്കാരൻ ആയിരുന്നു. മാസങ്ങൾക്ക് മുൻപ് വിരമിച്ചെങ്കിലും മിനിമം സർവീസിന് ദിവസങ്ങളുടെ കുറവ് ഉണ്ടെന്ന കാരണത്താൽ പെൻഷൻ അനുവദിച്ചിട്ടില്ല.
ഇപ്പോൾ പൂയപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുകയാണ്. ട്യൂഷനു വരുന്ന കുട്ടികൾ കൊടുക്കുന്ന പ്രതിഫലം ആണ് ഏക വരുമാന മാർഗം.
ഭാര്യയും മകളും രോഗ ശയ്യയിൽ ആയതോടെ ട്യൂട്ടോറിയൽ രംഗത്തും സജീവമാകാനാകാതെ വലയുകയാണ് ഷൺമുഖൻ.
സുമനസ്സുകളുടെയും കനിവുള്ളവരുടെയും കൈത്താങ്ങില്ലാതെ പിടിച്ചു നിൽക്കാനാകാത്ത ദയനീയ സ്ഥിതിയിലാണ് ഈ കുടുംബം. ഇവരെ സഹായിക്കുന്നതിന് ചികിത്സാ കുടുംബ സഹായ നിധി സ്വരൂപിക്കാൻ കൂട്ടായ്മകൾ രംഗത്തുണ്ട്.
ഫോൺ:9207731214,9995359322.അക്കൗണ്ട് നമ്പർ: 20350100078455. ഐഎഫ്എസ് കോഡ്: FDRL 0002035 (ബി.അനിൽ രാജൻ, ഫെഡറൽ ബാങ്ക് പൂയപ്പള്ളി) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]