കൊല്ലം ∙ അഖില കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്ത ഹോർത്തൂസ് വർഷം യൂണിയനുകളിൽ പ്രാവർത്തികം ആക്കുന്നതിനു കൊല്ലം മേഖലയിൽ രക്ഷാധികാരി സംഗമം നടത്തി. ശങ്കര ചേട്ടന്റെ മേഖലാ പ്രതിനിധി ഡി.തോംസന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ചെറുവക്കൽ യൂണിയൻ രക്ഷാധികാരി എ.കെ.സന്തോഷ് ബേബി ‘ഹോർത്തൂസ് വർഷത്തിൽ ലഹരിക്കെതിരെ വായനയുടെ ലഹരി’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
തുടർന്നു നടന്ന ചർച്ചയിൽ യൂണിയൻ രക്ഷാധികാരിമാരായ കെ.ഒ.രാജുകുട്ടി (കൊട്ടാരക്കര), കെ.ജി.തോമസ് (വാളകം), ആർ.പ്രമോദ് (അഞ്ചൽ), ജിയോ തലച്ചിറ (വെട്ടിക്കവല), ആശ്രാമം ഭാസി (കൊല്ലം), എം.വിഷ്ണു (കരുനാഗപ്പള്ളി), ഉണ്ണിക്കൃഷ്ണ പിള്ള (അഞ്ചാലുംമൂട്) എന്നിവർ ആശയങ്ങൾ അവതരിപ്പിച്ചു.
ഹോർത്തൂസ് വർഷത്തിൽ കുട്ടികളെ വായനയിലേക്കും അതുവഴി സാഹിത്യത്തിലേക്കും അടുപ്പിക്കുന്നതിനും കുട്ടികൾക്കു പ്രാധാന്യം നൽകുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
മേഖലാ ഭാരവാഹികളുമായി രക്ഷാധികാരിമാർ ആശയവിനിമയം നടത്തി. കോഓർഡിനേറ്റർ വൈ.ബിജു കുണ്ടറ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]