നീണ്ടകര ∙ പരിമണത്ത് ദേശീയപാതയ്ക്കു കുറുകെ കാൽനടക്കാർക്കായി ഉള്ള അടിപ്പാത (പിയുപി) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ആരംഭിച്ച പ്രതിഷേധം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്.ശിവൻ കുട്ടി അധ്യക്ഷനായി.
സുജിത്ത് വിജയൻ പിള്ള എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി,
പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ, ജനപ്രതിനിധികളായ ബേബി രാജൻ,സേതുലക്ഷ്മി, ജോയി ആന്റണി, രജനി, ശരത്കുമാർ, ഡിസിസി ജനറൽ സെക്രട്ടറി ജി.സേതുനാഥൻ പിള്ള, കൺവീനർ ജി.രാജീവൻ പിള്ള, കെ.ലതീഷൻ, വേദവ്യാസൻ, എസ്.മന്മഥൻ, വരദരാജൻ, കെ.ബാബു, ബി.പ്രദീപ്, ഡി.ജയകുമാർ, ജി.സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താലൂക്ക് ആശുപത്രിയും സ്ഥിതിചെയ്യുന്ന ഇവിടെ പ്രദേശവാസികൾക്ക് ഇരുവശത്തേക്കും കടക്കാൻ നടപ്പാത എങ്കിലും വേണമെന്നാണ് ആവശ്യം. പിയുപി അനുവദിക്കും വരെ സംയുക്ത സമരസമിതി പ്രക്ഷോഭത്തിൽ നിന്നു പിൻമാറില്ലെന്നു ഭാരവാഹികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]