കൊല്ലം ∙ ജില്ലയിലെ വനിത പൊലീസ് ഉദ്യോഗസ്ഥർക്കായി സിറ്റി പൊലീസ് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശ്രാമം മൈതാനത്തു സംഘടിപ്പിച്ച പരിപാടിയിൽ കരാട്ടെ, ബോക്സിങ്, കളരി, യോഗാ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
ജോലിയുടെ ഭാഗമായി അക്രമകാരികളായ പ്രതികളെയും മറ്റും നേരിടേണ്ടി വരുമ്പോൾ വനിത പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വയംപ്രതിരോധത്തിനു മാനസികവും ശാരീരികവുമായി തയാറാക്കുന്നതിനു വേണ്ടിയാണു പരിശീലനം സംഘടിപ്പിച്ചത്.
കരാട്ടെ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും പരിശീലകനുമായ വിജയൻ, ദേശീയ വനിത ബോക്സിങ് പരിശീലകൻ മനോജ്, കളരി ഗുരുക്കൾ അനീഷ് ഗുരുക്കൾ പാലോട്, യോഗ പരിശീലക ജയ എന്നിവർ വിവിധ വിഭാഗങ്ങളിൽ ഉദ്യോഗസ്ഥർക്കു വിദഗ്ധ പരിശീലനം നൽകി.
ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ, കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, എസിപിമാരായ നസീർ, പ്രദീപ് കുമാർ, ഷെരീഫ്, ബിനു ശ്രീധർ എന്നിവർ നേതൃത്വം നൽകി.
ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ സബ്ഡിവിഷൻ തലത്തിൽ തുടർന്നു സംഘടിപ്പിക്കുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]