
പുനലൂർ ∙ 23 മാസത്തെ കാത്തിരിപ്പിന് ഒടുവിൽ 110 കെവി റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ട്രയൽ റൺ ഇന്നു നടക്കും. അടുത്തമാസം കെഎസ്ഇബി ഔദ്യോഗിക ഉദ്ഘാടന ച്ചടങ്ങ് നടത്തും.
നിർമാണം പൂർത്തിയാക്കിയ സബ്സ്റ്റേഷൻ 2023 ഓഗസ്റ്റിൽ കമ്മിഷൻ ചെയ്തതാണ്. വൈദ്യുതിക്കായി കെഎസ്ഇബിക്ക് 28 കോടി അടച്ചശേഷം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമാണ് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.മലയോര ഹൈവേയും ദേശീയപാതയും ഗ്രാമീണ റോഡുകളും ഇതര റോഡുകളും മറികടന്ന് പോകുന്ന കേബിൾ ഘടിപ്പിക്കുന്നതിന് ഏറെ സാങ്കേതിക തടസ്സങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സുരക്ഷാ പരിശോധന നടത്തിയിരുന്നു.
പുനലൂർ കെഎസ്ഇബി 110 കെവി സബ്സ്റ്റേഷനിൽ നിന്ന് രണ്ടേകാൽ കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന റെയിൽവേ സബ്സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തുന്നത്. കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ നിന്നു ഫൈബർ വഴി ഭൂമിക്കടിയിലൂടെ (യുജി) വൈദ്യുതി കേബിളും ഒപ്റ്റിക്കൽ കേബിളും (ഒഎസി) സ്ഥാപിക്കുന്ന പ്രവൃത്തിയും സബ്സ്റ്റേഷനുകളിൽ പാനലുകളും കണ്ടക്ടറുകളും സ്ഥാപിക്കുന്ന ജോലികൾ നേരത്തെ പൂർത്തിയായിരുന്നു.
ഇതിനായി പട്ടണത്തിലെ തിരക്കേറിയ പലഭാഗത്തും വലിയ കുഴികൾ എടുത്താണ് കേബിളുകൾ ഭൂമിക്കടിയിലെ സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണു പ്രവൃത്തി തുടങ്ങിയത്.
പുനലൂർ ട്രാക്ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി എത്താൻ വൈകിയതു കാരണം പുനലൂർ- ചെങ്കോട്ട പാത വൈദ്യുതി ലൈൻ കമ്മിഷൻ ചെയ്യുന്നതിനും തുടർന്ന് ട്രെയിനുകൾ ഓടിക്കുന്നതിനും പെരിനാട്, ചെങ്കോട്ട
ട്രാക്ഷൻ സബ് സ്റ്റേഷനുകളെ ആശ്രയിച്ചാണ്.
110 കെവി ലൈൻ ചാർജ് ചെയ്യും
110 കെവി സബ്സ്റ്റേഷനിൽ നിന്നും വെട്ടിപ്പുഴ – മൂർത്തിക്കാവ്, സെൻറ് ഗൊരേറ്റി സ്കൂൾ റോഡ് വഴി 110 കെ. വി ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് കടന്നു പോകുന്ന 110 കെവി യുജി കേബിൾ ലൈൻ ഇന്നു മുതൽ ഏത് സമയത്തും ചാർജ് ചെയ്യും.
തുടർന്ന് 110 കെവി വൈദ്യുതി കടത്തിവിടുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും പുനലൂർ ട്രാൻസ്മിഷൻ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജനറൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]