കൊല്ലം∙ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എസ്. ജയമോഹനെ അവതരിപ്പിക്കുന്നത് ‘ജനങ്ങളുടെ ജയമോഹന്’ എന്ന പേരിലാണ്.
യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ ഫ്ലെക്സിൽ ‘കൂടെയുണ്ട്, കൂടെപ്പിറപ്പായി എന്നാണെങ്കിൽ പോസ്റ്ററിൽ ‘കൊല്ലത്തിന്റെ നിറ സാന്നിധ്യം’ എന്നുമാണ് വാചകം. ‘കൊല്ലത്തിന് പ്രതാപകാലം’, ‘അരികിലുണ്ട് പ്രതാപ്’ എന്നിങ്ങനെയാണ് ബിജെപി സ്ഥാനാർഥി ഡോ.
എൻ. പ്രതാപ് കുമാറിന്റെ പ്രചാരണം.
‘ഇരവിപുരം ഇനി യങ് ആകും’ എന്നാണ് യുഡിഎഫ് സ്ഥാനാർഥി വിഷ്ണു മോഹന്റെ പ്രചാരണ വാചകം. ‘അടുത്തറിയാം അരികത്തുണ്ട്’ – ഇരവിപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.
നൗഷാദ് പറയുന്നു. എൻഡിഎ സ്ഥാനാർഥി സജി ഡി.
ആനന്ദിന്റെ പോസ്റ്റർ ഇങ്ങനെ: ‘മാറാത്തത് മാറും, ഇനി ഇരവിപുരം വളരും’.
കുണ്ടറയില് യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് പോസ്റ്ററിൽ നിറയുന്നത് ‘വികസനം, വിശ്വാസം, വിഷ്ണുനാഥ്’ എന്ന്.
എൽഡിഎഫ് സ്ഥാനാര്ഥി എസ്.എൽ. സജികുമാറിന്റെ പ്രചാരണ വാചകം: ‘ഇനി സജീവമാകും കുണ്ടറ’.
എൻഡിഎയുടെ റോബിൻ രാധാകൃഷ്ണന്റേത് ‘വികസിത ഭാരതം, വികസിത കേരളം, വികസിത കുണ്ടറ’ എന്നും. ചടയമംഗലം യുഡിഎഫ് യുഡിഎഫ് സ്ഥാനാർഥി എം.എം.
നസീർ പോസ്റ്ററുകളിൽ പറയുന്നത് ‘മാറ്റാനാളുണ്ട്, മാറ്റമുറപ്പിച്ച ചടയമംഗലത്തിനെ’ എന്നാണ്. എൽഡിഎഫ് സ്ഥാനാർഥി ജെ.ചിഞ്ചുറാണി ‘ചേലോടെ ചടയമംഗലം’ എന്നു എഴുതുമ്പോൾ ബിജെപി സ്ഥാനാർഥി ആർ.എസ്.
അരുണ്രാജിന്റേത് ഇങ്ങനെ: ‘മാറ്റം കൊതിച്ച് ചടയമംഗലം, മാറ്റാൻ ഉറച്ച് ചടയമംഗലം’.
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ പരിചയപ്പെടുത്തുന്നത് ‘ബാലഗോപാലാണ്, വിശ്വസിക്കാം’ എന്ന്. യുഡിഎഫ് സ്ഥാനാർഥി പി.അയിഷ പോറ്റിയുടെ പ്രചാരണ വാചകം ‘മറ്റൊരാൾ അല്ല, നമ്മളിലൊരാൾ’, ‘നന്മയുള്ളവൾ, മാറി ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം’ എന്നുമാണ്.
ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻ പിള്ള പ്രചാരണ വാചകങ്ങളിൽ തന്റെ പ്രഫഷൻ കൂടി ചേര്ത്തു – ചവറയുടെ സ്വന്തം ഡോക്ടർ ബ്രോ, ഡോക്ടർ ബ്രോ മൈ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ പറയുന്നത് ‘വീണ്ടെടുക്കും ചവറയെ, വിശ്വസിക്കാം ഷിബുവിനെ’ എന്നും.
എൻഡിഎ സ്ഥാനാർഥി കെ.ആർ. രാജേഷ് വാചകം ‘നമുക്ക് വേണം വികസിത ചവറ’ എന്നും.
കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി സി.ആർ.മഹേഷിന്റെ പോസ്റ്ററുകളിൽ പറയുന്നത് ‘ നമ്മുടെ മഹേഷ് എന്നും കരുത്താകും’ എന്നാണ്.
എൽഡിഎഫിലെ എം.എസ്.താര പറയുന്നത് ‘കരുതലിന്റെ താരോദയം’, ‘ഒപ്പമുണ്ട് താര’ എന്നിങ്ങനെയും. ബിജെപിയുടെ വിഎസ്.ജിതിൻദേവിന്റെ പ്രചാരണ വാചകം ‘വിശ്വാസം സംരക്ഷിക്കാൻ, വികസന വിപ്ലവം സൃഷ്ടിക്കാൻ, അഴിമതി ഭരണം ഇല്ലാതാക്കാൻ’ എന്ന വലിയ വാചകം.
‘കുന്നത്തൂരിന് ഇനി ഉല്ലാസം’ എന്നാണ് കുന്നത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പറയുമ്പോൾ എൽഡിഎഫിലെ കോവൂർ കുഞ്ഞുമോൻ ‘കുന്നത്തൂരിന്റെ കുഞ്ഞുമോൻ’ ആയി അവതരിക്കുന്നു.
‘മാറാത്തത് ഇനി മാറും, വികസിത കുന്നത്തൂർ’ – ബിജെപി സ്ഥാനാർഥി രാജി പ്രസാദിന്റെ ഉറപ്പ്. ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി സൂരജ് രവിയുടെ ‘കൂടെ ഉണ്ടാകും കൂടെപ്പിറപ്പായി’ എന്നാണ് ടാഗ് ലൈൻ.
‘മതേതരത്വത്തിനും വികസനത്തിനും ഒരു വോട്ട്’ എന്നത് എൽഡിഎഫ് സ്ഥാനാർഥി ആർ.രാജേന്ദ്രന്റെ പ്രചാരണ വാചകം. ബിജെപി സ്ഥാനാർഥി ബി.ബി.ഗോപകുമാർ പറയുന്നത് ‘താമര വിരിയട്ടെ ചാത്തന്നൂർ തിളങ്ങട്ടെ’ എന്നും.
പത്തനാപുരത്ത് യുഡിഎഫിലെ ജ്യോതികുമാർ ചാമക്കാല പറയുന്നു ‘അരികിലുണ്ട് ചാമക്കാല’.
‘പത്തനാപുരത്തിന്റെ ജനപ്രിയൻ’ ആയാണ് എൽഡിഎഫിലെ കെ.ബി. ഗണേഷ്കുമാറിന്റെ പ്രചാരണം.
എൻഡിഎയിലെ അനിൽ പിള്ളയുടെ വാചകം ‘മാറാത്തതും മാറും, പത്തനാപുരവും മാറും’ എന്നാണ്. പുനലൂരിൽ എൽഡിഎഫിലെ സി.
അജയപ്രസാദിന്റെ പ്രചാരണ വാചകം ഇങ്ങനെ: ‘അജയ്യനാകാൻ അജയപ്രസാദ്’. യുഡിഎഫിലെ നൗഷാദ് യൂനുസ് പറയുന്നു: ‘പുനലൂർ ജയിക്കും നൗഷാദ് നയിക്കും’.
എന്നാൽ, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കൗതുക നിറഞ്ഞ വാചകം പുനലൂരിലെ എൻഡിഎ സ്ഥാനാർഥി രഘുനാഥ് കമുകുംചേരിയുടേതാണ് – ‘റോഡിൽ ഇറങ്ങിയാൽ പട്ടി കടിക്കും, വീട്ടിലിരുന്നാൽ പന്നി കുത്തും’. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

