ആയൂർ ∙ തിരക്കേറിയ റോഡിന്റെ 150 മീറ്ററോളം ഭാഗം വെട്ടിപ്പൊളിച്ചു 2 മാസം കഴിഞ്ഞിട്ടും നിർമാണം വൈകുന്നത് ഇതുവഴിയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. പ്രധാന പാതയായ ആയൂർ – അമ്പലംകുന്ന് റോഡിൽ ഇളമാട് ചിറമുക്കിലെ വളവിലാണ് റോഡ് നിർമാണത്തിന്റെ ഭാഗമായി പൊളിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇപ്പോൾ പരിസരത്ത് പൊടിപടലങ്ങൾ നിറയുകയാണ്.
ഇതുമൂലം ചിറമുക്ക് നിവാസികളും സമീപത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നു. സ്ഥിരമായി പൊടിപടലങ്ങൾ ശ്വസിക്കുന്നതു അലർജി പോലുള്ള രോഗങ്ങൾക്കു ഇടയാക്കുന്നതായും പറയുന്നു.
ഇവിടെ കൊടും വളവായതിനാൽ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാതെ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ പതിവാണ്.
ഇളമാട് ക്ഷേത്രം ജംക്ഷൻ മുതൽ ചിറമുക്ക് വരെയുള്ള അരക്കിലോമീറ്റർ ഭാഗത്ത് ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളം ശക്തമായി ഒഴുകി റോഡിന്റെ വശങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട
നിലയിലാണ്.
ഇവിടെ ഓട നിർമിച്ചു സ്ലാബ് ഇട്ടു മൂടി യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നും റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി അപകട
വളവിൽ സൂചനാ ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു ചിറമുക്ക് പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രിക്കു പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

