കൊല്ലം∙ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖിലകേരള വായനോത്സവം –2025 ആരംഭിച്ചു. അഖിൽ പി.ധർമജൻ വായനോത്സവം ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.
എം.നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാ ദേവി, വൈസ് പ്രസിഡന്റ് എസ്.ആർ അരുൺ ബാബു, സംഘാടക സമിതി ചെയർമാൻ പി.കെ.ഗോപൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീധരൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.ഹരികുമാർ, കെ.ചന്ദ്രൻ, വി.കെ ഹാരിഫാബി, വിശ്വംഭര പണിക്കർ, എസ്.സത്യവതി, പി.ആർ.പ്രസാദ്, ഡോ.
പ്രിയ, ബി.ഷൈലജ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 8നു ഗവ.ബോയ്സ് എച്ച്എസ്എസിൽ റജിസ്ട്രേഷൻ, 8.30 മുതൽ 11 വരെ എഴുത്തു പരീക്ഷ, 11.15നു ക്വിസ് മത്സരം, ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ 2.15നു കഥയിടങ്ങളിൽ ഇന്ദു ഗോപനൊപ്പം, അഭിമുഖം, 7.30നു കൊട്ടും പാട്ടും.
നാളെ വായനോത്സവം സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

