കൊല്ലം∙ പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെ ഒറ്റയടിക്ക് തച്ചുടയ്ക്കുന്നതാണ് കേന്ദ്രസർക്കാർ ഇപ്പോൾ പാസാക്കിയ ലേബർ കോഡുകളെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.
സുനിൽകുമാർ പറഞ്ഞു. ലേബർ കോഡുകൾക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഹാർ തിരഞ്ഞെടുപ്പ് നൽകിയ വിജയ ലഹരിയിലാണ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന 4 തൊഴിൽ കോഡുകൾ ഏകപക്ഷീയമായി കേന്ദ്രം പ്രാബല്യത്തിലാക്കിയത്.
കോർപറേറ്റുകളുടെ താൽപര്യം മാത്രം മുൻനിർത്തിയുള്ള ഈ കേന്ദ്രസർക്കാർ നടപടി വഴി രാജ്യത്തു നിലനിൽക്കുന്ന 29 തൊഴിൽ നിയമങ്ങളെയാണ് 4 ലേബർ കോഡുകളിലായി ലഘൂകരിച്ചത്. സിഐടിയു ജില്ലാ പ്രസിഡന്റ് ബി.
തുളസീധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.എം ഇക്ബാൽ, എ.
അനിരുദ്ധൻ, ജി ആനന്ദൻ, എച്ച്. ബെയ്സിൽ ലാൽ, എസ് മുരളീകൃഷ്ണപിള്ള, എം.എസ് മുരളി, മുരളി മടന്തകോട്, ആർ അരുൺ കൃഷ്ണ, ജെ ഷാജി, കെ ഷാഹിമോൾ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

