ചിതറ∙ പഞ്ചായത്തിൽ അരിപ്പ വാർഡിൽ തൊളിപ്പച്ചയിൽ താമസിക്കുന്നവർക്ക് ഇത്തവണയും വോട്ട് ചെയ്യാൻ 12 കിലോമീറ്റർ സഞ്ചരിക്കണം. ഇവിടെയുള്ള 16 കുടുംബങ്ങളിൽ നിന്നായി 45 പേർക്ക് ആണ് വോട്ട് ഉള്ളത്.
കിലോമീറ്ററുകൾ സഞ്ചരിച്ച് അരിപ്പ യുപിഎസിൽ എത്തണം വോട്ട് ചെയ്യാൻ. തൊളിപ്പച്ചയിൽ നിന്നു ഓന്തുപച്ച ചോഴിയക്കോട് വഴി അരിപ്പയിൽ വാഹനത്തിൽ എത്താം.
കാൽനടയായി വോട്ട് ചെയ്യാൻ ഓയിൽപാം എസ്റ്റേറ്റ് കടന്ന് എത്തേണ്ട അവസ്ഥയാണ്.
രാഷ്ട്രീയ പാർട്ടിക്കാർ വിട്ടു നൽകുന്ന വാഹനം ആണ് ഇവർക്ക് വോട്ട് ചെയ്യാൻ എത്താൻ ആശ്രയം.
4 പ്രശ്ന ബൂത്തുകൾ
കടയ്ക്കൽ ∙ പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കടയ്ക്കൽ, കുമ്മിൾ, ഇട്ടിവ പഞ്ചായത്തുകളിലായി 4 പ്രശ്ന ബാധിത ബൂത്തുകൾ. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കടയ്ക്കൽ ടൗൺ എൽപിഎസ്, കുമ്മിൾ ഗവ.എച്ച്എസ്എസ്, കോട്ടുക്കൽ യുപിഎസ്, തൃക്കണ്ണാപുരം യുപിഎസ് എന്നിവിടങ്ങളാണ് പ്രശ്ന ബാധിത ബൂത്തുകളായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ വോട്ടെടുപ്പ് ദിവസം കുടുതൽ പൊലീസിനെ വിന്യസിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

