പുനലൂർ ∙ കയ്യും കാലും ചങ്ങലയിൽ റബർ മരത്തിൽ ബന്ധിച്ച നിലയിൽ മുക്കടവ് ആളുകേറാമലയിൽ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിൽ കൊലയാളിയെന്നു സംശയിക്കുന്ന ആളിന്റെ ചിത്രവുമായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 23ന് മൃതദേഹം കണ്ടെത്തിയ കേസിൽ കേസിൽ ഒരു തുമ്പും ലഭിക്കാഞ്ഞതിനാൽ പൊലീസ് വ്യത്യസ്ത രീതിയിലുള്ള അന്വേഷണമാണ് നടത്തിയിരുന്നു.
ഇന്ധനം വാങ്ങാനായി പെട്രോൾ പമ്പിൽ എത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കന്നാസുമായി ഒരു യുവാവ് പമ്പിൽ നിൽക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ.
ദൃശ്യത്തിലുള്ള ആളെ കണ്ടെത്താൻ അന്വേഷണ സംഘം പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ചിത്രം പുറത്തുവിട്ടത്.
45 വയസ്സു തോന്നിക്കുന്ന യുവാവ് മഞ്ഞ ഷർട്ടും കാവി കൈലിയുമാണ് ധരിച്ചിരിക്കുന്നത്.
പല ദിവസങ്ങളിൽ പൊലീസ് സംഘം സ്ഥലത്തെത്തി ആളുകോറാമലയിലിലെ കാടുകൾ നീക്കി പരിശോധന നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു.
അന്ന് കാട്ടിൽ നിന്നു ഭാഗികമായി കത്തിയ കാവി കൈലി കണ്ടെത്തിയിരുന്നു. കാവി കൈലി കേസ് അന്വേഷണത്തിലെ നിർണായക ഘടകമായിരിക്കുകയാണ്.
ഇയാളെ തിരിച്ചറിയാൻ മുക്കടവിലും പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ മാസം 23നാണ് പിറവന്തൂർ പഞ്ചായത്തിലെ മുക്കടവ് ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
മുഖം ഉൾപ്പെടെ ശരീരഭാഗം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. അന്വേഷണ സംഘം തമിഴ്നാട് ഉൾപ്പെടെ പല സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കൊല്ലപ്പെട്ട
ആളിനെയോ കൊലപ്പെടുത്തിയവരെയോ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 3ന് ദക്ഷിണ മേഖല ഡി.അജിതാ ബീഗത്തിന്റെ സാന്നിധ്യത്തിൽ റൂറൽ പൊലീസ് ആസ്ഥാനത്ത് അവലോകന യോഗവും നടന്നിരുന്നു.
മുക്കടവിലും പരിസരങ്ങളിലും നിന്നും നിരവധി ആളുകളെ പൊലീസ് ഇതിനകം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു.
മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങലയുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 4 ഡിഎൻഎ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചില്ല.
കേരളം കൂടാതെ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും അന്വേഷണസംഘം കാണാതായ 2000 ലധികം പേരുടെ പട്ടിക പരിശോധിച്ചിരുന്നു.
ഡിവൈഎസ്പി ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. പൊലീസ് പുറത്തുവിട്ട
ചിത്രത്തിൽ ഉള്ള ആളിനെ തിരിച്ചറിയുന്നവർ താഴെയുള്ള നമ്പറുകളിൽ അറിയിക്കണമെന്ന് പുനലൂർ എസ്എച്ച്ഒ എസ്.വി.ജയശങ്കർ അറിയിച്ചു. സിഐ: 9497987038, എസ്ഐ: 9497980205.
സ്റ്റേഷൻ: 0475 2222700. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

