മത്സ്യ കുഞ്ഞുങ്ങൾ
കുളത്തൂപ്പുഴ∙ ഗവ. ഫിഷ് സീഡ് ഫാമിൽ വിവിധ മത്സ്യക്കുഞ്ഞുങ്ങൾ ലഭ്യമാണ്.
ഫോൺ: 0475 2912800.
കശുമാവ് കൃഷി
കുളത്തൂപ്പുഴ∙ പഞ്ചായത്തിൽ കുറഞ്ഞത് 50 സെന്റ് സ്ഥലത്ത് സബ്സിഡിയോടെ കശുമാവ് കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കു 31 വരെ അപേക്ഷിക്കാം.
അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
ചവറ ∙ കൊല്ലം ബൈപാസിൽ അലഞ്ഞു തിരിഞ്ഞ ഇതര സംസ്ഥാനക്കാരനെ ജീവകാരുണ്യ പ്രവർത്തകർ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബൈപാസിലെ കാവനാട് പാലത്തിൽ ദിവസങ്ങളായി റോഡിൽ ആഹാരം കഴിക്കാതെ ഒറ്റയ്ക്കു കിടന്ന യുവാവിനെയാണു ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, പത്തനംതിട്ട
ഫയർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ശക്തികുളങ്ങര പൊലീസിന്റെ സഹായത്തോടെ ചവറ കോയിവിളയിലെ ബിഷപ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചത്. ‘രാം സേവക’ എന്നാണ് അദ്ദേഹം പേര് പറയുന്നതെന്നും ബിഹാർ സ്വദേശിയാണെന്നു സംശയിക്കുന്നതായും ജീവകാരുണ്യ പ്രവർത്തകർ പറഞ്ഞു.
ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വനിതാ സെമിനാർ
ശാസ്താംകോട്ട ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ശാസ്താംകോട്ട
ബ്ലോക്ക് കമ്മിറ്റി നടത്തിയ വനിതാ സെമിനാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ വേദി കൺവീനർ വി.ഗിരിജാദേവി അധ്യക്ഷത വഹിച്ചു.
ജി.വൽസല, എൻ.സരള എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

