പുനലൂർ ∙ പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ വാർഷിക പൊതുയോഗം നിലവിലെ യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സുമായ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു. 64 വർഷം അദ്ദേഹത്തിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള പ്രസിഡന്റായിരുന്ന യൂണിയനാണിത്.
ബാലകൃഷ്ണപിള്ളയുടെ വേർപാടിനെ തുടർന്ന് യൂണിയൻ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന കെ.ബി.ഗണേഷ്കുമാർ കഴിഞ്ഞ വാർഷിക പൊതുയോഗത്തിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 148 കരയോഗങ്ങൾ ഉള്ള ഈ യൂണിയൻ കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള യൂണിയനാണ്. തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഓഫിസർ കെ.ജി.ജീവൻകുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി ജി.അനിൽകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
യൂണിയൻ ഇൻസ്പെക്ടർ കെ.എസ്.കിരൺ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ബി.ഗണേഷ്കുമാർ (പ്രസിഡന്റ്) ജെ.രാധാകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്), കെ.അശോകൻ, ആർ.വേണുകുമാർ, കെ.പി.അജിത്ത്, ടി.ആർ.
സോമൻപിള്ള,ആർ.ജയകുമാർ, കെ.തങ്കപ്പൻപിള്ള, കറവൂർ സുരേഷ്, അശോക് ബി.വിക്രമൻ, ബി.സദാശിവൻ പിള്ള, പി.പ്രകാശ് കുമാർ, ജി.ഷണ്മുഖൻ പിള്ള, ബി.ഒ.ചന്ദ്രമോഹൻ, ജി.എൽ.വിനയകുമാർ, രഞ്ജിത്ത് രാജൻ, ആർ.ശിവപ്രസാദ് , അജിത എസ്.നായർ, ആർ.സുജാദേവി. (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ഔദ്യോഗിക പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യൂണിയനിലെ 14 മേഖലകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് ആരംഭിക്കുന്ന പത്മാ കഫേയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം വാരത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുമെന്നും പറഞ്ഞു.
സുകുമാരൻനായർക്ക് പൂർണപിന്തുണ
ശബരിമല വിഷയത്തിൽ സർക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കും എൻഎസ്എസ് നേതൃത്വത്തിനും യൂണിയന്റെ സമ്പൂർണ പിന്തുണയാണ് ഉള്ളതെന്ന് പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാറും സെക്രട്ടറി ജി.അനിൽകുമാറും പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]