കടയ്ക്കൽ∙ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്ന അച്ഛനും മകനും ഒട്ടേറെ മോഷണ കേസുകളിൽ പ്രതികൾ. പാലോട് ടൗണിലെ ആദം മെഡിക്കൽസ്, സമീപത്തെ ജനസേവന കേന്ദ്രം, ഐസ്ക്രീം പാർലർ, പ്ലാവറ തടിമില്ലിന് സമീപത്തെ വിനയകുമാറിന്റെ സ്റ്റേഷനറി കട
എന്നിവിടങ്ങളിൽ പ്രതികൾ പൂട്ട് പൊളിച്ച് മോഷണം നടത്തിയിട്ടുണ്ട്. പാലോട് സെന്റ് മേരീസ് ചർച്ചിലെ കാണിക്കവഞ്ചി കുത്തി തുറന്നും പണം കവർന്നിരുന്നു.
പാലോട് പരുത്തിവിളയിൽ ആരിഫ ബീവിയുടെ ചായക്കട കുത്തി തുറന്ന് പാചക വാതക സിലിണ്ടർ മോഷണം നടത്തിയതും കുടലനാട്ട് ക്ഷേത്രത്തിന്റെ ഓഫിസിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയതും സംഘമാണെന്നു പൊലീസ് പറഞ്ഞു.
കാറിൽ കറങ്ങി ആയിരുന്നു മോഷണം.
കാറും പൊലീസ് കണ്ടെടുത്തു. കാറിനകത്ത് വാതിലുകൾ പൊളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന സാധന സാമഗ്രികളും കണ്ടെത്തിയിരുന്നു.
കാർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട
പ്രതികളെ തേടി കോട്ടുക്കൽ ജില്ലാ കൃഷി ഫാമിൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തി. 2023ൽ അഞ്ചൽ ടൗണിലും പരിസരത്തും നടത്തിയ മോഷണത്തിൽ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കിളിമാനൂർ, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ കേസുണ്ട്.
പാലോട് പൊലീസ് സ്റ്റേഷനിൽ ഒട്ടേറെ മോഷണ കേസുകളിൽ പ്രതികളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ അയൂബ്ഖാൻ (62),നെടുമങ്ങാട് റംസി മൻസിലിൽ സെയ്തലവി (22) എന്നിവരാണ് രക്ഷപ്പെട്ടത്. പുലർച്ചെ 4ന് അഞ്ചൽ കടയ്ക്കൽ റോഡിൽ ചുണ്ട
ചെറുകുളത്താണ് സംഭവം.
കഴിഞ്ഞ മാസം 2ന് പാലോട് മേഖലയിൽ മോഷണം നടത്തിയ ശേഷം വാടക വീടിന്റെ ഉടമയെ അറിയിക്കാതെ വീടിന്റെ താക്കോലുമായി കടന്ന ഇവരെ പാലോട് പൊലീസ് സംഘം സുൽത്താൻ ബത്തേരിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക ആവശ്യം നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചെറുകുളം പാലത്തിന് സമീപം കാർ നിർത്തിയത്.
കടയ്ക്കൽ, ചിതറ, കിളിമാനൂർ എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇട്ടിവ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]