പുനലൂർ ∙കഴിഞ്ഞ 20 ദിവസത്തിനിടെ നഗരസഭയിലെ വാളക്കോട്ടും പരിസരപ്രദേശങ്ങളിലും ഏഴിലധികം കാട്ടുപന്നികളെ അജ്ഞാത രോഗം ബാധിച്ച് ചത്ത നിലയിൽ കണ്ടെത്തി. ചൂരോട്, പശുമല, തൊണ്ടിയോട് വാളക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ് ചത്ത കാട്ടുപന്നികളെ മറവ് ചെയ്തത്. കഴിഞ്ഞവർഷം ഹൈസ്കൂൾ വാർഡിൽ എത്തിയ കാട്ടുപന്നിയെ നഗരസഭ ഇടപെട്ട് വെടിവച്ചു കൊന്നിരുന്നു.
എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. നഗരസഭയിലെ ശാസ്താംകോണം, കേളങ്കാവ്, പേപ്പർമിൽ മേഖലയിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ചത്ത കാട്ടുപന്നികൾക്കെല്ലാം ഒരേ തരം രോഗബാധിച്ചുവെന്നാണ് സംശയിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

