
കൊല്ലം ∙ കാരുണ്യത്തിന്റെയും സേവനത്തിന്റെയും വിശ്വ ശാന്തിയുടെയും ശബ്ദമെന്നോണം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി ഹാളിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചിട്ട് ഇന്ന് 25 വർഷം. 2000 ഓഗസ്റ്റ് 29 നു നടന്ന സഹസ്രാബ്ദ ലോക സമാധാന– ആധ്യാത്മിക ഉച്ചകോടിയിലായിരുന്നു അമ്മയുടെ മലയാളത്തിലുള്ള പ്രസംഗം.
മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിന്റെയും ജനങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും ശബ്ദമായിരുന്നു 3 മിനിറ്റ് നീണ്ട
ആ പ്രസംഗം. ലോകത്തെ പ്രസിദ്ധരായ വാഗ്മികളെല്ലാം അണിനിരന്നിട്ടുള്ള വേദിയിൽ മാതാ അമൃതാനന്ദമയിയുടെ പ്രസംഗം ദാരിദ്ര്യ നിർമാർജനത്തിന്റെയും ആവശ്യകതയിലും പ്രകൃതിയുടെ പരിരക്ഷയിലും മതങ്ങളുടെ സമത്വത്തിലും ഊന്നിയുള്ളതായിരുന്നു. പ്രഭാഷണത്തിന്റെ കാതൽ സമ്മേളനം പ്രമേയമായി അംഗീകരിക്കുകയും ചെയ്തു.
‘അസതോ മാ സദ്ഗമയ…’ എന്ന മന്ത്രത്തിൽ തുടങ്ങി ലോകത്തിനു മുഴുവൻ സുഖം പകരട്ടെ എന്ന് അർഥം വരുന്ന ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന പ്രാർഥനയോടെയാണ് അമൃതാനന്ദമയി പ്രഭാഷണം അവസാനിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനാ പ്രസംഗത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ ലോകത്തെ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നു കൂടിയുണ്ട്– മാതാ അമൃതാനന്ദമയി അല്ലാതെ ഐക്യരാഷ്ട്ര സംഘടനയിൽ അന്നും ഇന്നും ആരും മലയാളത്തിൽ സംസാരിച്ചിട്ടില്ല എന്ന വസ്തുത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]