
അപേക്ഷ ക്ഷണിച്ചു:
കൊല്ലം∙ നാഷനൽ യൂത്ത് കൗൺസിൽ കേരളം(എൻവൈസികെ) എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു നൽകുന്ന സ്റ്റുഡന്റ്സ് ഒാഫ് ദി ഇയർ പുരസ്കാരത്തിന് ജില്ലയിലെ വിദ്യാർഥികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റും അക്കാദമിക ഇതര മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 4ന് മുൻപ് 8078585991 എന്ന നമ്പറിൽ വാട്സാപ് ചെയ്യണം.
8281124057 എന്ന നമ്പറിൽ രാവിലെ 10 മുതൽ 5 വരെ വിളിക്കാം.
പേര് റജിസ്റ്റർ ചെയ്യണം
കൊല്ലം∙ ഈ വർഷത്തെ ജില്ലാ, സംസ്ഥാന, ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ റോളർ സ്കേറ്റിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ വെബ് സൈറ്റായ indiaskate.comൽ പേര് റജിസ്റ്റർ ചെയ്യണം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ, റജിസ്ട്രേഷൻ ഫീസ് സഹിതം പേര് റജിസ്റ്റർ ചെയ്യുകയോ, റജിസ്ട്രേഷൻ പുതുക്കുകയോ വേണമെന്ന് ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ ബാലഗോപാൽ അറിയിച്ചു. 9447230830.
അഭിമുഖം ഇന്ന്
പുനലൂർ ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്ന് 10 മുതൽ അഭിമുഖം നടക്കും.
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ ഒറ്റത്തവണ റജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് റജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ്, കംപ്യൂട്ടർ ട്രെയിനിങ്, മാനേജ്മെന്റ് ട്രെയിനിങ് എന്നിവ നൽകി ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും എംപ്ലോയബിലിറ്റി സെന്ററിൽ നടത്തി വരുന്നു.
പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ഇന്ന് 10ന് ആധാർ കാർഡും 3 ബയോഡേറ്റയുമായി പുനലൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം.
ഉദ്യോഗാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. 8281359930, 8304852968, 7012853504
വൈദ്യുതി മുടക്കം
അയത്തിൽ∙ കട്ടവിള, രാമാനുജ വിലാസം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]