
കൊല്ലം∙ ചിത്രം വരച്ചു കലക്ടറേറ്റ് സൗന്ദര്യവൽക്കരണം നടത്തുമ്പോൾത്തന്നെ സർവീസ് സംഘടനകളുടെ വക വികൃതമാക്കൽ. കലക്ടറുടെ ഓഫിസിലേക്കുള്ള വഴിയുടെ വശങ്ങളിലെ ചുവരുകളിലും തൂണുകളിലുമാണു ചിത്രകാരനായ ആശ്രാമം സന്തോഷിന്റെ നേതൃത്വത്തിൽ കൊല്ലത്തിന്റെ ചരിത്രം വരയ്ക്കുന്നത്.
പൂമുഖത്തിന്റെ ഒരു ഭിത്തി നിറയെ കുണ്ടറ വിളംബരമാണു ചിത്രീകരിച്ചത്. മറുവശത്തെ ഭിത്തിയിലെ ചിത്രങ്ങൾക്കിടയിലാണു സർവീസ് സംഘടനകളുടെ നോട്ടിസ് ബോർഡ്.
ഒന്നാം നിലയിലേക്ക് കയറുമ്പോൾ അഭിമുഖമായുള്ള ചുവരിൽ സ്ഥാപിച്ചിരുന്ന നോട്ടിസ് ബോർഡ് ആണ് ഇവിടേക്കു മാറ്റി സ്ഥാപിച്ചത്.
മഹാത്മാഗാന്ധിയുടെ കൊല്ലം സന്ദർശനം, കടയ്ക്കൽ വിപ്ലവം എന്നിവയാണു മറ്റു ചിത്രങ്ങൾ. ചിത്രകലയിൽ ബിരുദം നേടിയ റോഷൻ, മഹേഷ്കുമാർ, സ്കൂൾ വിദ്യാർഥിനി ഗോപിക കണ്ണൻ എന്നിവരും സന്തോഷിനോടൊപ്പം ചിത്രരചന നടത്തുന്നു.അതേസമയം കലക്ടറേറ്റിന്റെ വരാന്തയിലും പ്രവേശന കവാടത്തിലും ഉൾപ്പെടെ വ്യാപകമായി സർവീസ് സംഘടനകളുടെ പോസ്റ്റർ പതിച്ചിരിക്കുകയാണ്. നോട്ടിസ് ബോർഡിന് പുറമെയാണു ഭിത്തിയും മറ്റും പോസ്റ്റർ പതിച്ചു വികൃതമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]