
ചിതറ ∙ അരിപ്പ ആദിവാസി നഗറിൽ എത്തിയാൽ കാണാം, താമസയോഗ്യമല്ലാത്ത വീടുകളും തകർച്ചയുടെ വക്കിൽ എത്തിയ പഞ്ചായത്ത് കിണറും പൂട്ടിക്കിടക്കുന്ന വ്യവസായ യൂണിറ്റും. ഓരോ വർഷവും ലക്ഷണക്കിനു രൂപ പട്ടിക ജാതി/വർഗ ക്ഷേമത്തിനായി ചെലവഴിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും അരിപ്പ കൊച്ചരിപ്പ മേഖലയിൽ വികസനം എത്തുന്നില്ല എന്നാണു പരാതി.
ചിതറ പഞ്ചായത്ത് പരിധിയിൽ വരുന്ന ഇവിടെ പഞ്ചായത്തിന്റെയും ട്രൈബൽ വകുപ്പിന്റെയും സഹായത്തോടെ വർഷങ്ങൾക്കു മുൻപു നിർമിച്ച വീടുകൾ ഇന്ന് അപകടാവസ്ഥയിൽ ആണ്.
ജനലുകൾ ഇളകിയും ഭിത്തികൾ തകർന്നും കിടക്കുകയാണു മിക്ക വീടുകളും. അടച്ചുറപ്പില്ലാത്ത വീടില്ലാതെ കുടിലുകളിൽ കഴിയുന്നവരും ഇവിടെ ഉണ്ട്. ടാർപ്പോളിൻ ഷീറ്റിട്ടതും ചുറ്റിനും പ്ലാസ്റ്റിക് മറ കെട്ടിയതുമായ വീടുകളും ഉണ്ട്.
തകർന്ന വീടുകളാണു കൂടുതലും. അറ്റകുറ്റപ്പണിക്ക് ആനൂകൂല്യം ലഭിക്കാത്തതാണു ഈ സ്ഥിതിക്കു കാരണം.വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പഞ്ചായത്ത് കിണറിന്റെ ഭിത്തി കെട്ടിയിരിക്കുന്നതു തകർന്ന നിലയിലാണ്. ഇതോടെ ഇവിടെ വെള്ളം കോരാൻ വരുന്നവരും ഭീതിയിലാണ്.
എപ്പോഴാണ് അപകടം ഉണ്ടാകുന്നതെന്നറിയില്ല എന്നു പ്രദേശവാസികൾ പറയുന്നു.
ജലവിഭവ വകുപ്പിന്റെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം വല്ലപ്പോഴും മാത്രമാണു ലഭിക്കുന്നത്. ആദിവാസി നഗറിന്റെ എല്ലാ ഭാഗത്തും വെള്ളം എത്താറുമില്ല.
മൾബറി കൃഷി നടത്തി നുൽ ഉൽപാദിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിച്ച കേന്ദ്രവും പൂട്ടിക്കിടക്കുകയാണ്. ഇവിടെ താമസിക്കുന്നതിൽ അധികവും കാട്ടിൽ നിന്നു വനവിഭവങ്ങൾ ശേഖരിച്ചു വിറ്റു ജീവിക്കുന്നവരാണ്. കൊച്ചരിപ്പ ആദിവാസി നഗറിൽ താമസിക്കുന്നവരുടെ കുട്ടികൾ പഠിക്കുന്ന ട്രൈബൽ എൽപി സ്കൂളിൽ നിലവിലുള്ള കെട്ടിടം പൊളിച്ചിട്ടു പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി നീളുകയാണ്.
കുട്ടികളെ വനസംരക്ഷണ സമിതിയുടെ ഓഫിസിനോടു ചേർന്നുള്ള ചായ്പിൽ ഇരുത്തി പഠിപ്പിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]