
കൊലക്കേസ് പ്രതിയുടെ ചായക്കട തീയിട്ടു നശിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം ∙ കറവൂർ വനത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി ചണ്ണയ്ക്കാമൺ തൊടീക്കണ്ടത്തിൽ അനിൽ ഭവനിൽ അനിൽ കുമാറിന്റെ ചായക്കട തീയിട്ടു നശിപ്പിച്ചു. കൊല്ലപ്പെട്ട തൊടീക്കണ്ടം ചണ്ണയ്ക്കാമൺ പുത്തൻവീട്ടിൽ രെജിയുടെ 16ാം ദിന ചടങ്ങിന്റെ ഭാഗമായി ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് 5ന് അനിൽകുമാറിന്റെ ഭാര്യ ഗിരിജയും മാതാവ് ആനന്ദവല്ലിയും കടയിലെത്തി തുറക്കാൻ ശ്രമിച്ചപ്പോൾ സംഘടിച്ചെത്തി ഇവർ ഗിരിജയെയും ആനന്ദവല്ലിയെയും മർദിക്കുകയും കട തകർത്തു തീ ഇടുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണു ഗിരിജയെയും ആനന്ദവല്ലിയെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുന്നു. ചേരി തിരിഞ്ഞുള്ള സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.