
വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട ∙ വഴിയാത്രക്കാരിയെ വാഹനത്തിൽ പിടിച്ചുകയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിലായി. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ സാലു ഭവനത്തിൽ ശ്രീകുമാർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഞ്ഞിലിമൂട് ചന്തയിൽ നിന്നു മത്സ്യം വാങ്ങി കാരാളിമുക്ക് ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. പിക്കപ് വാനിലെത്തിയ പ്രതി യുവതിയെ ബലമായി വണ്ടിയിൽ പിടിച്ചു കയറ്റി മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ എത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അന്വേഷണത്തിലാണ് പിടിയിലായത്. സ്ത്രീകളെ ഉപദ്രവിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ മുൻപും ഇയാൾ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.