കൊല്ലം ∙ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് (കെഎസ്ഇഎസ്എൽ) വെസ്റ്റ് കൊല്ലം യൂണിറ്റ് 43-ാമത് വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ജില്ലാ ഡെപ്യൂട്ടി കലക്ടർ ആർ.
രാകേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന വിമുക്ത സൈനികരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ സൈനികരെയും ഉന്നതവിജയം നേടിയ മുൻ സൈനികരുടെ മക്കളെയും ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജി. അരവിന്ദാക്ഷൻ നായർ അധ്യക്ഷനായി.
യൂണിറ്റ് ട്രഷറർ വി. രാഘുനാഥൻ പിള്ള സ്വാഗതം പറഞ്ഞു.
യൂണിറ്റ് സെക്രട്ടറി ജയസുദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ഇഎസ്എൽ ജില്ലാ പ്രസിഡന്റ് പി.
സതീഷ്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ശിവൻകുട്ടി പിള്ള (കെഎസ്ഇഎസ്എൽ താലൂക്ക് പ്രസിഡന്റ്), സുധർമ്മ സത്യൻ (കെഎസ്ഇഎസ്എൽ ജില്ലാ വനിതാ വിങ് പ്രസിഡന്റ്), എയർ വെറ്ററൻ അഡ്വ. ടി.ഹരികൃഷ്ണൻ (ദക്ഷിണ റെയിൽവേ ഉപയോക്തൃ ഉപദേശക സമിതി അംഗം, എബിജിപി ദേശീയ പ്രചാർ വിഭാഗം അംഗം), ഷേർളി യോഹന്നാൻ (കെഎസ്ഇഎസ്എൽ വനിതാ വിങ് പ്രസിഡന്റ്), പി.ബി.ലാൽജി (താലൂക്ക് ഓർഗനൈസിങ് സെക്രട്ടറി), ശ്രീലേഖ (താലൂക്ക് വനിതാ വിങ് ട്രഷറർ), എസ്.ഉഷാകുമാരി (യൂണിറ്റ് വനിതാ വിങ് പ്രസിഡന്റ്), എസ്.ഷിബിൻ (യൂണിറ്റ് വനിതാ വിങ് സെക്രട്ടറി) എന്നിവർ ആശംസ പറഞ്ഞു.
കലാ-കായിക പരിപാടികളും കുട്ടികളുടെ മത്സരങ്ങളും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

