ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
∙ ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. കാഷ്വൽറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകൾക്കു മുടക്കമില്ല.
ഓഫിസ് അറ്റൻഡന്റ്
പുത്തൂർ ∙ ജിഎച്ച്എസ്എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓഫിസ് അറ്റൻഡന്റിന്റെ താൽക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ ഉച്ചയ്ക്ക് 2നു നടക്കും.
സിആർസി കോ–ഓർഡിനേറ്റർ
പുത്തൂർ ∙ കുളക്കട
ബിആർസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സിആർസി കോ – ഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നാളെ രാവിലെ 11നു നടക്കും. അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയാണു മാനദണ്ഡം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

