പോരേടം ∙ തൊഴിലുറപ്പു തൊഴിലാളിക്കു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്. വെള്ളൂപ്പാറ അമ്പിളി ഭവനിൽ അമ്പിളിക്ക് (53) ആണു പരുക്കേറ്റത്.
ആക്രമണത്തിൽ നിലത്തു വീണ അമ്പിളിയുടെ കൈയ്ക്കു പൊട്ടലുണ്ട്. ഇന്നലെ രാവിലെ 9.30നു ചടയമംഗലം പഞ്ചായത്തിലെ വെള്ളൂപ്പാറ ഭാഗത്തെ റബർ തോട്ടത്തിൽ ജോലിക്ക് ഇറങ്ങുമ്പോഴാണ് ആക്രമണം.
മറ്റൊരു തൊഴിലാളിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. തോട്ടത്തിലെ കാടു മൂടിയ ഭാഗത്ത് കിടന്ന പന്നി അമ്പിളിയെ ഇടിച്ചിട്ട
ശേഷം ഓടി.
ബഹളം കേട്ടു സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടി എത്തി. അമ്പിളിയെ ആദ്യം ചടയമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നു വിദഗ്ധ ചികിത്സയ്ക്കായി വാർഡ് അംഗം ബാബുരാജിന്റെ നേതൃത്വത്തിൽ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. പകലും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതു പ്രദേശവാസികളെയും തൊഴിലുറപ്പു തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
തെരുവിൻഭാഗം, കല്ലടത്തണ്ണി, പോരേടം, വെള്ളൂപ്പാറ ഭാഗങ്ങളിലെല്ലാം കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
ബൈക്ക് യാത്രികനും പരുക്ക്
കടയ്ക്കൽ ∙ കാട്ടുപന്നി ഇടിച്ചു ബൈക്ക് യാത്രികനു പരുക്കേറ്റു. കുമ്മിൾ സനത്തിൽ ആസിഫിനാണ് (25) പരുക്കേറ്റത്.
കൈക്കു സാരമായി പരുക്കേറ്റതിനാൽ കടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഞായർ രാത്രി തൂറ്റിക്കൽ സ്കൂളിനു സമീപത്തായിരുന്നു അപകടം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

