കൊല്ലം∙ വീണ്ടും മാലിന്യം നിറഞ്ഞു കലക്ടറേറ്റ് കെട്ടിടം. ഉപേക്ഷിച്ച തെർമോകോൾ ഷീറ്റുകൾ, കേടായ കസേരകൾ, തൊണ്ടിമുതലായ മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കു പുറമേ സിവിൽ സ്റ്റേഷൻ വളപ്പിലായി ഒഴിഞ്ഞ മദ്യക്കുപ്പികളും കൂട്ടിയിട്ടിട്ടുണ്ട്.
കലക്ടറേറ്റ് ശുചീകരണം കാര്യക്ഷമമല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ബോക്സുകളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് ആഹാരാവശിഷ്ടങ്ങൾ തേടി തെരുവുനായ്ക്കളും കറങ്ങി നടപ്പുണ്ട്.
ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ് ഇവിടം.
സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യസംസ്കരണത്തിനു ശുചിത്വ ക്യാംപെയ്നിൽ ഉൾപ്പെടെ നിർദേശങ്ങൾ ഉയർന്നിട്ടും നടപടികൾ ഊർജിതമല്ലെന്നതിന്റെ ഉദാഹരണമാണ് ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം.കലക്ടറേറ്റ്, ജില്ലാ കോടതി, ജില്ലാ ശിശുസംരക്ഷണ ഓഫിസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസ്, പബ്ലിക് ഇൻഫർമേഷൻ ഓഫിസ്, വനിതാ–ശിശുസംരക്ഷണ ഓഫിസ് എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലേക്ക് ഒട്ടേറെ പൊതുജനങ്ങളാണ് ദിനംപ്രതി എത്തുന്നത്.
ഓഫിസുകൾ തൂത്തു വൃത്തിയാക്കുന്നുണ്ടെങ്കിലും ചപ്പുചവറുകൾ പടിക്കെട്ടുകൾക്ക് അടിയിലേക്ക് തള്ളുകയാണ്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജില്ലാഭരണകൂടം തന്നെ മാലിന്യസംസ്കരണത്തിന് ആവശ്യമായ നടപടിയെടുക്കാത്ത സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

