കൊല്ലം ∙ കൊല്ലം ജില്ലാ കേരള സയൻസ് ഫോറം രൂപീകരണവും ഏകദിന ശിൽപശാലയുടെയും ഉദ്ഘാടനവും ശാസ്ത്ര ഗതി മുൻ എഡിറ്റർ ഡോ. രതീഷ് കൃഷ്ണൻ നിർവഹിച്ചു.
‘ശാസ്ത്രം യുക്തി സമൂഹം’ എന്ന വിഷയത്തിൽ ഒന്നാം സെഷനിൽ അദ്ദേഹം ക്ലാസ് എടുത്തു. രണ്ടാം സെഷനിൽ ‘വലതുപക്ഷ വ്യതിയാനവും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിൽ ബി.രമേശും (മുൻ സംസ്ഥാന പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) മൂന്നാം സെഷനിൽ ‘മാധ്യമ ധർമവും ശാസ്ത്രാവബോധവും’ എന്ന വിഷയത്തിൽ മനോജ് പുതിയവിളയും (സംസ്ഥാന പത്രപ്രവർത്തക അവാർഡ് ജേതാവ്) ക്ലാസ് എടുത്തു.
ഡോ.
എസ്.പദ്മകുമാർ (ജില്ലാ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), പ്രഫ. ഡോ.
കെ.എ.അയ്യപ്പൻ (ജില്ല ട്രഷറർ, എകെപിസിടിഎ), ഡോ. കെ.ജി.അഭിലാഷ് (ജില്ലാ കമ്മിറ്റി അംഗം, എകെജിസിടി) എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.
‘ആഴക്കടൽ മണൽ ഖനനവും പാരിസ്ഥിതിക ആഘാതവും’ എന്ന വിഷയത്തിൽ വി.കെ.മധുസൂദനൻ (വൃക്ഷമിത്ര അവാർഡ് ജേതാവ്) ചർച്ച നടത്തി. ചർച്ചയുടെ ക്രോഡീകരണം ഡോ.
കെ.കെ.അപ്പുക്കുട്ടൻ (റിട്ട. സീനിയർ സയന്റിസ്റ്റ്, സിഎംഎഫ്ആർഐ) നിർവഹിച്ചു.
തുടർന്ന് കൊല്ലം ജില്ലാ കേരള സയൻസ് ഫോറം രൂപീകരണം നടന്നു.
ഡോ. എസ്.പദ്മകുമാർ (ജില്ലാ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ചെയർമാനും പി.ജെ.അർച്ചന (അസിസ്റ്റന്റ് പ്രഫസർ, ശ്രീ നാരായണ കോളജ്, കൊല്ലം) ജനറൽ കൺവീനറും ആയി കൊല്ലം ജില്ലാ കേരള സയൻസ് ഫോറം രൂപീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]