പത്തനാപുരം∙ കാറിടിച്ചു തകർത്ത കട ശരിയാക്കി, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും കാറിടിച്ചു തകർത്തു.
വാലുതുണ്ടിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള അലിമുക്ക് ജംക്ഷനിലെ ചിപ്സ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.
പുലർച്ചെ 4നായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ കാർ ചിപ്സ് സെന്ററിന്റെ വശത്തേക്ക് ഇടിച്ചു കയറി, മുൻ വശത്തെ കൗണ്ടറുകളും മറ്റും നശിപ്പിച്ച് സമീപത്തെ രണ്ട് കടകൾ കൂടി തകർത്ത ശേഷം നിർത്താതെ പോകുകയായിരുന്നു.
സിസിടിവി ദൃശ്യത്തിൽ അപകടമുണ്ടായ ശേഷം കാർ നിർത്താതെ പോകുന്നതും കാണാം.
ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് ബിജു പറഞ്ഞു. ഇതോടെ എട്ടാമത്തെ അപകടമാണ് കടയിലേക്ക് കാർ പാഞ്ഞ് കയറി ഉണ്ടാകുന്നത്.
കഴിഞ്ഞ മാസം 27നായിരുന്നു ഇതിനു മുൻപുണ്ടായ അപകടം. കടയുടെ മുൻഭാഗം പൂർണമായും തകർത്ത്, ഉള്ളിലിരുന്ന യന്ത്രങ്ങൾക്ക് വരെ നാശം നേരിട്ട
അപകടത്തിൽ തകർന്ന ഭാഗങ്ങൾ ശരിയാക്കി തീർന്നത് വെള്ളി രാത്രി 7നാണ്.
നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് കട നവീകരിച്ചതെന്ന് ബിജു പറഞ്ഞു.
പുലർച്ചെ ആളുകൾ വിളിക്കുമ്പോഴാണ് വീണ്ടും കടയിലേക്ക് വാഹനം ഇടിച്ചു കയറിയ വിവരം അറിയുന്നതെന്നും ബിജു പറയുന്നു. ഇന്നലെയുണ്ടായ അപകടത്തിൽ അൻപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
എട്ട് തവണയായി 20 ലക്ഷത്തോളം രൂപയാണ് നഷ്ടം. ‘പലിശക്കാരിൽ നിന്നും മറ്റും വായ്പയെടുത്താണ് ഓരോ തവണയും കട
നവീകരിക്കുക.
ഇത് എങ്ങനെ തിരികെ നൽകുമെന്ന് അറിയില്ലെന്നും’ ബിജു പറയുന്നു.പുനലൂർ–മുവാറ്റുപുഴ പാത നവീകരിച്ച ശേഷമാണ് ഇത്രയധികം അപകടങ്ങളുണ്ടാകുന്നത്. പത്തനാപുരം ഭാഗത്തു നിന്നും പുനലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, അമിത വേഗതയിലെത്തി, കൊടും വളവിന്റെ ഭാഗത്ത് വശത്തേക്ക് ഇടിച്ചു കയറുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.
ഡ്രൈവർമാർ ഉറങ്ങി പോകുന്നതും അപകട കാരണമാണ്.
ജംക്ഷനിലെ കൊടും വളവിന് പരിഹാരം കാണണമെന്ന് പല തവണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
അപകടത്തിൽപെടുന്ന വാഹനങ്ങൾ കണ്ടെത്തി നൽകിയാൽ പോലും നഷ്ടപരിഹാരം ഈടാക്കി നൽകാൻ പൊലീസ് തയാറാകുന്നില്ലെന്നും ബിജു ആരോപിക്കുന്നു. ജനപ്രതിനിധികളുടെ വീട്ടിലേക്കും, ഉദ്യോഗസ്ഥരുടെ ഓഫിസുകളിലേക്കും ജനകീയ മാർച്ച് ഉൾപ്പെടെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.
പ്രതിഷേധിച്ചു
അലിമുക്ക്∙ പതിവായി ഒരു കടയിലേക്ക് തന്നെ വാഹനങ്ങൾ ഇടിച്ചു കയറി അപകടമുണ്ടാകുന്ന അലിമുക്ക് ജംക്ഷൻ സന്ദർശിക്കാനെത്തിയ കെഎസ്ടിപി എൻജിനീയറെയും സംഘത്തെയും നാട്ടുകാർ തടഞ്ഞു. ബഹളത്തിനിടയിൽ എൻജിനീയർ മുങ്ങിയതോടെ, ഒപ്പമെത്തിയ കരാർ കമ്പനിയുടെ എൻജിനീയറെ തടഞ്ഞു വച്ചു. ഏറെ നേരം പ്രതിഷേധം ശക്തമാക്കിയപ്പോൾ സ്ഥലത്തെത്തിയ പൊലീസ് ഇരു വിഭാഗവുമായും സംസാരിക്കുകയും ഒരു മാസത്തിനുള്ളിൽ താൽക്കാലിക പരിഹാരം കാണാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]