കൊല്ലം ∙ ശരിയായ സ്ഥലത്ത്, ശരിയായ സമയത്തു കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കായി ആരോഗ്യമേഖലയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല.
പിഎം വയോജൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളൊന്നും കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. ആയുഷ്മാൻ ഭാരത് നടപ്പാക്കാതിരുന്ന ഒഡീഷ, ഡൽഹി എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കി.
സമാനമായി കേരളത്തിലും ബംഗാളിലും ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ പദ്ധതികൾ നടപ്പാക്കും.
വിഭജന രാഷ്ട്രീയത്തിനും ജാതീയതയ്ക്കും അഴിമതിക്കും വേണ്ടിയാണ് സിപിഎമ്മും കോൺഗ്രസും പ്രവർത്തിക്കുന്നതെന്നു നഡ്ഡ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത രീതികളെ മാറ്റിമറിച്ചത് നരേന്ദ്ര മോദിയാണ്.
രാജ്യത്തെ മറ്റു പാർട്ടികൾക്ക് ആശയപരമായ അടിസ്ഥാനം നഷ്ടമായി. ദേശീയ പാർട്ടികൾ പ്രാദേശിക പാർട്ടികളായും പ്രാദേശിക പാർട്ടികൾ കുടുംബ പാർട്ടികളായും മാറി.
എന്നാൽ ബിജെപിക്ക് എന്നും ഉറച്ച നിലപാടുകളാണുള്ളതെന്നും നഡ്ഡ പറഞ്ഞു.
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും ഫൈനലാണെന്നു കരുതി പ്രവർത്തിക്കണമെന്നും അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നുണയുടെയും അഴിമതിയുടെയും പ്രീണനത്തിന്റെയും 10 വർഷങ്ങളാണു കടന്നുപോയത്.
ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണു സിപിഎം നീക്കം. ഭരണത്തിലുണ്ടായിരുന്ന കാലത്ത് രാജ്യത്തെയും സംസ്ഥാനത്തെയും മുടിപ്പിച്ചവരാണു കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നിറഞ്ഞ 10 വർഷമാണു കേരളത്തിൽ കടന്നുപോയത്.
പല ഉന്നതർക്കും അതിൽ പങ്കുണ്ട്. അതെച്ചൊല്ലി കേസുകളുണ്ട്.
അതിൽ നിന്നു രക്ഷപ്പെടാമെന്നാണ് അവരുടെ വിചാരം. ഒരു കാര്യം ഉറപ്പു പറയാം, അത്തരം കേസുകളിൽ നിന്നു ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. കേരളത്തിൽ നടപ്പായ എല്ലാ വികസനങ്ങളും മോദിയും കേന്ദ്ര സർക്കാരും കൊണ്ടു വന്നതാണ്.
സംസ്ഥാന സർക്കാർ കേരളത്തിന്റെ ഊർജം നഷ്ടപ്പെടുത്തുകയാണ്.
ജെ.പി നഡ്ഡ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]