പുനലൂർ ∙ മുക്കടവ് ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച മൃതദേഹം 5 ദിവസം മുൻപ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോയ സംഘം ഇതുവരെ മടങ്ങി എത്തിയിട്ടില്ല. സംസ്ഥാനന്തര റൂട്ടിലെ ലോറി ഡ്രൈവർമാരെയും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മുക്കടവ് പാലത്തിന് സമീപത്തെ രണ്ട് കടവുകളിൽ കുളിക്കുന്നതിനും ഏറെനേരം വിശ്രമിക്കുന്നതിനുമായി രാവും പകലും നിരവധി ചരക്കുലോറികളാണ് ഇവിടെ കിടക്കുന്നത്. ഇവർ മുൻകാലങ്ങളിൽ ഈ പരിസരങ്ങളിൽ വിശ്രമിക്കാൻ പോകുന്നത് കണ്ടവരുണ്ട്.സംശയം തോന്നുന്ന വ്യക്തികളെ പൊലീസ് വിളിച്ചുവരുത്തി മൊഴികൾ രേഖപ്പെടുത്തുന്നുണ്ട്.
പുനലൂർ മൂവാറ്റുപുഴ -സംസ്ഥാന ഹൈവേയിൽ മുക്കടവ് ഭാഗത്ത് സിസിടിവി ഇല്ലെങ്കിലും അലിമുക്ക് മുതൽ മുക്കടവ് വരെയും നെല്ലിപ്പള്ളി ഭാഗം മുതൽ മുക്കടവ് വരെയും സിസിടിവി ഉള്ള കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന മാല സ്വർണം ആണോ എന്ന് പരിശോധന നടത്തിയിട്ടില്ല. മൃതദേഹത്തിൽ രാസലായനി ഒഴിച്ചപ്പോൾ മാലയ്ക്ക് നിറവ്യത്യാസം വന്നിട്ടുമുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാൻ മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ സൂക്ഷ്മ പരിശോധന നടത്തുന്നതിന് കൃത്യമായ വിവരങ്ങളോടെ വീണ്ടും പൊലീസ് വിവരങ്ങൾ വിജ്ഞാപനം ചെയ്തു.
മരിച്ച ആളിന്റെ മൊബൈൽ ഫോൺ പോലെയുള്ള സുപ്രധാന തെളിവുകൾ ലഭിച്ചിട്ടില്ല. റൂറലിലെയും ജില്ലയിലെയും അന്വേഷണ വിദഗ്ധരായവരെ ഉൾപ്പെടുത്തിയാണ് പൊലീസ് 20 അംഗ അന്വേഷണ സംഘത്തെ നിയമിച്ചിട്ടുള്ളത്.
മൃതദേഹത്തിന്റെ അവകാശികൾ എത്തിയാലും ഡിഎൻഎ പരിശോധനയുടെ ഫലത്തിനു ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. ഡിഎൻഎ പരിശോധനയുടെ ഫലം ലഭിക്കാൻ ഏറ്റവും കുറഞ്ഞത് ഒരാഴ്ച സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് നൽകിയ അറിയിപ്പ്
ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം ഒരാഴ്ചയോളം പഴക്കം വരുന്നതുമായ ഒരു പുരുഷന്റെ മൃതശരീരം ഭാഗികമായി കത്തിക്കരിഞ്ഞ രീതിയിൽ പുനലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റബർ തോട്ടത്തിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്.
മൃതശരീരത്തിന് 165 സെന്റീമീറ്റർ ഉയരവും ഇടത്തരം ശരീരപ്രകൃതി ഉള്ളതും ഇടതു കാലിന് സ്വാധീന കുറവും ഉദ്ദേശം 40നും 55നും ഇടയിൽ പ്രായം തോന്നിക്കുന്നതും കഴുത്തിൽ സ്വർണ നിറമുള്ള മാലയും ഉള്ളതാണ്.
താങ്കളുടെ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇതേ ലക്ഷണങ്ങളോട് കൂടിയ പുരുഷന്റെ മിസിങ് കേസുകൾ റിപ്പോർട്ട് ആയിട്ടുണ്ടെങ്കിൽ ഉടൻതന്നെ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 9497987038, 9497980205, പൊലീസ് സ്റ്റേഷൻ 0475 2222700,ഇമെയിൽ Shopnlrklmrl.
[email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]