
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ.
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ വെളിയം സർക്കാർ ഐടിഐയിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ.
2025 ജൂലൈ 31ന് 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഫോൺ : 7907170436, 7012332456.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇൻഡ്യ ലിമിറ്റഡിൽ പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ടു/എസ്എസ്എൽസി. ഫോൺ: 7994449314.
ഗതാഗത നിയന്ത്രണം
കൊല്ലം∙ കൊട്ടിയം കുണ്ടറ റോഡിൽ സൊസൈറ്റി ജംക്ഷൻ മുതൽ ആശുപത്രി മുക്ക് വരെ 29 മുതൽ അറ്റകുറ്റപ്പണിക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കരാർ നിയമനം
കൊല്ലം∙ സമഗ്രശിക്ഷാ കേരളം, സിവിൽ എൻജിനീയറുടെ ഒഴിവിലേക്ക് കരാർ നിയമനം നടത്തും.
യോഗ്യത : ബിടെക് (സിവിൽ), മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം സെപ്റ്റംബർ 10 നു രാവിലെ 10 ന് സമഗ്ര ശിക്ഷാ കേരളം, ജില്ലാ ഓഫിസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകാം. ഫോൺ : 0474-2794098.
പ്രമാണ പരിശോധന
കൊല്ലം∙ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 014/2024) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബർ ഒന്നിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസിൽ നടത്തും.
ജനന തീയതി, യോഗ്യത, ജാതി, വെയ്റ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത് അസൽ പ്രമാണങ്ങളുമായി ഹാജരാകണം. ഫോൺ- 0474 2743624.
കുടുംബ സംഗമം
കൊല്ലം∙ ജില്ലയിലെ വിരമിച്ച കെഎസ്എഫ്ഇ ജീവനക്കാരുടെ ഓണാഘോഷവും കുടുംബ സംഗമവും 30ന് രാവിലെ മുതൽ ജവാഹർ ബാലഭവനിൽ നടത്തുമെന്ന് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി.ജോസഫ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]