
കൊല്ലം∙ ‘ഏത് മൂഡ് ചിത്തിര മൂഡ്, ഏത് മൂഡ് മുണ്ട് മൂഡ്, ഏത് മൂഡ് സാരി മൂഡ്’ ആകെ മൊത്തം വൈബ് മൂഡിൽ ഓണാഘോഷം കളറാക്കി നഗരത്തിലെ കോളജ് വിദ്യാർഥികൾ. എസ്എൻ കോളജ്, എസ്എൻ വനിതാ കോളജ്, എസ്എൻ ലോ കോളജ്, ബിഷപ് ജെറോം എൻജിനീയറിങ് കോളജ്, ഫാത്തിമ മാതാ കോളജ്, ടികെഎം എൻജിനീയറിങ് കോളജ്, ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ ‘ആർപ്പോ ഇർറോ’ വിളികൾ മുഴക്കി ഓണം പൊടിപൊടിച്ച് ‘ജെൻസി’.
പിള്ളേര് ‘ന്യൂജെൻ’ ആണെങ്കിലും പരമ്പരാഗത ആഘോഷങ്ങളോടും വസ്ത്രധാരണത്തോടും ‘കോംപ്രെമൈസ്’ ചെയ്യാൻ ഒരുക്കമല്ല.ശിങ്കാരിമേളത്തിന്റെയും നാസിക്ഡോളിന്റെയും താളമേളത്തോടെ കർബല ജംക്ഷനിൽ നിന്ന് രാവിലെ ആരംഭിച്ച ഓണം ഘോഷയാത്ര ഉച്ചയോടെയാണ് എസ്എൻ കോളജിലേക്കെത്തിയത്.
ഘോഷയാത്രയ്ക്കൊപ്പം അത്തപ്പൂക്കളം, വടംവലി, ഉറിയടി മത്സരങ്ങളും ഓണപ്പരിപാടിയുടെ ശോഭ കൂട്ടി.
എല്ലാവർഷത്തെയും പോലെ തന്നെ മികച്ച മാവേലിയെ കണ്ടെത്തിയും മികച്ച മലയാളി മങ്കയെ തിരഞ്ഞെടുത്തും സെൽഫിയെടുത്തും സദ്യ കഴിച്ചും കലാലയങ്ങൾ ഓണാഘോഷം കെങ്കേമമാക്കിയപ്പോൾ ‘ഓണമൂഡ് പൊളിമൂഡായി’. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]