
അഞ്ചൽ (കൊല്ലം) ∙ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജിയെ (58) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ പ്രശോഭയെ (54) തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നു മരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണു മൃതദേഹങ്ങൾ കണ്ടത്.
ടാപ്പിങ് തൊഴിലാളിയായ റെജി സ്ഥിരമായി മദ്യപിച്ചു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു എന്നു പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയോടെ ഇയാൾ ഭാര്യയുടെ തലയിൽ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതായാണു പ്രാഥമിക വിവരമെന്നും വിശദീകരിച്ചു.ദമ്പതികൾ മാത്രമാണു ഈ വീട്ടിൽ താമസിച്ചിരുന്നത്.
വീട്ടിലെ പ്രശ്നങ്ങളെ .തുടർന്നു പ്രശോഭ കുറച്ചു ദിവസം മുൻപു വരെ മകളുടെ വീട്ടിൽ ആയിരുന്നു . ഏതാനും ദിവസം മുൻപ് റെജി തന്നെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രശോഭയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്നു മകളും പരിസരവാസികളും നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. ഫൊറൻസിക് , വിരലടയാള വിദഗ്ധർ സ്ഥല പരിശോധന നടത്തി .
പോസ്റ്റ്മോർട്ടം ഇന്നു നടത്തും. മക്കൾ : സജിത, രജിത.
മരുമക്കൾ : സതീഷ് , രതീഷ് . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]