കൊല്ലം ∙ ദേശീയപാത–66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കല്ലുംതാഴം – അയത്തിൽ ബൈപാസ് റോഡിൽ നാളെ (മാർച്ച് 1) മുതൽ 31 വരെ ഗതാഗതം പൂർണമായും നിരോധിക്കുമെന്നു കലക്ടർ എൻ. ദേവീദാസ് പറഞ്ഞു.
റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിനു വേണ്ടിയാണ് ഗതാഗതം നിരോധിക്കുന്നത്. ദേശീയപാതയ്ക്കു വേണ്ടിയുള്ള റെയിൽവേ പാതയ്ക്കു കുറുകെ പാലത്തിനുള്ള ഗർഡർ സ്ഥാപിക്കുന്നതിന് കഴിഞ്ഞ 19 മുതൽ മാർച്ച് 31 വരെയാണ് റെയിൽവേ അനുമതി നൽകിയിട്ടുള്ളത്.
ഈ സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കേണ്ടതുണ്ട്. നാളെ മുതൽ റോഡ് പൂർണമായി അടച്ച് പണി തുടരുമെന്നു ദേശീയപാത അധികൃതർ പറഞ്ഞു.
ഒരാഴ്ചയായി രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പണി തുടർന്നു കൊണ്ടിരിക്കുകയാണ്.
പുളിയത്ത് മുക്ക് – കല്ലുംതാഴം റോഡിന്റെ നവീകരണം ഇന്നോ നാളെയോ നടക്കുമെന്നാണു കരുതുന്നത്. തകർന്നു കിടക്കുന്ന ഈ റോഡിന്റെ നവീകരണം ബൈപാസ് അടയ്ക്കുന്നതിനു മുൻപു പൂർത്തിയാക്കണമെന്നു കലക്ടർ നിർദേശം നൽകിയിരുന്നു.
നവീകരണത്തിന് ആവശ്യമായ അനുമതിയും ഫണ്ടും നൽകിയിട്ടുണ്ട്. പുളിയത്ത്മുക്ക് – കല്ലുംതാഴം റോഡിന്റെ കിലോമീറ്ററിലധികം ദൂരമാണ് നവീകരിക്കാനുള്ളത്.
കല്ലുംതാഴം ലവൽ ക്രോസ് സാഹചര്യത്തിന് അനുസൃതമായി അധികസമയം തുറന്നു നൽകുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. റോഡ് പൂർണമായി അടച്ചിടുന്നതോടെ വാഹനങ്ങൾ വഴിതിരിച്ചു വിടും.
നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയേക്കും.
ഗതാഗത ക്രമീകരണം ഇങ്ങനെ..
∙ കല്ലുംതാഴം, അയത്തിൽ ജംക്ഷനുകളിലെ അടിപ്പാതയിൽ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. ∙ പാൽക്കുളങ്ങര – എൻ എച്ച് അപ്രോച്ച് റോഡ് ഗതാഗത യോഗ്യമാക്കും.
∙ കല്ലുംതാഴം, അയത്തിൽ ജംക്ഷനുകളിലെ അടിപ്പാതയിൽ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാൽക്കുളങ്ങര – എൻ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും.
∙ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മൾട്ടിപ്പിൾ ആക്സിൽ വാഹനങ്ങൾ ചവറ കെഎംഎംഎൽ ഭാഗത്ത് നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് – കണ്ണനല്ലൂർ വഴി കടത്തിവിടും. ∙ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ കൊട്ടിയത്ത് നിന്നു കണ്ണനല്ലൂർ – ഭരണിക്കാവ് – ശാസ്താംകോട്ട
– ചവറ കെഎംഎംഎൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

