കൊട്ടാരക്കര∙ പിറന്നാൾ ദിനത്തിലുണ്ടായ വാഹനാപകടം സിദ്ധിവിനായകിന്റെ (20) ജീവൻ തട്ടിയെടുത്തു. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന അഭിഷേകിനും (27) ജീവൻ നഷ്ടമായി.
25നു രാത്രി ദേശീയപാതയിൽ നെടുവത്തൂരിൽ കൂട്ടിയിടിച്ച ബൈക്കുകളിലൊന്നിനു തീപിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. സിദ്ധിവിനായകിനൊപ്പം ഉണ്ടായിരുന്ന നീലേശ്വരം സ്വദേശി ജീവൻ(21), അഭിഷേകിന് ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ സനൂപ്(23) എന്നിവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
ബൈക്കുകൾ കൂട്ടിയിടിച്ചതിനു പിന്നാലെ അഭിഷേക് ഓടിച്ചിരുന്ന ബൈക്ക് പൂർണമായും കത്തി. ശരീരമാസകലം പൊള്ളലേറ്റ അഭിഷേക് തൽക്ഷണം മരിച്ചു.
ബൈക്കിൽ നിന്നു തെറിച്ചു വീണ സനൂപിനും സാരമായ പരുക്കേറ്റു. ബൈക്കിൽ നിന്നു തെറിച്ചു വീണു തലയ്ക്ക് ആഴത്തിൽ മുറിവേറ്റ സിദ്ധി വിനായക് താലൂക്ക് ആശുപത്രിയിൽ മരിച്ചു.
അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയാണെന്നാണു പൊലീസ് പറയുന്നത്.
ദൃക്സാക്ഷി മൊഴികളും രേഖപ്പെടുത്തും.
ഇരുവാഹനയാത്രക്കാരുടെയും ഹെൽമെറ്റുകൾ കണ്ടെത്താനായിട്ടില്ല. എഴുകോൺ അമ്പലത്തുംകാല കാർത്തികഭവനിൽ ഷാജിയുടെ മകനാണ് അഭിഷേക്.
ഓട്ടോറിക്ഷ ഡ്രൈവറാണ്.മൈലം ശ്രീവിനായകത്തിൽ സന്തോഷ്കുമാറിന്റെ മകനാണ് സിദ്ധി വിനായക്. ബെംഗളൂരുവിൽ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ്.
പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ ട്രെയിനിൽ കൊല്ലത്ത് നിന്നു യാത്ര പോകാനിരിക്കെയാണ് അപകടം. സുഹൃത്തായ ജീവനൊപ്പം ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുമ്പോഴാണ് അപകടമെന്നാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

