കൊല്ലം∙ നഗരത്തിൽ 200 മീറ്റർ ചുറ്റളവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്തുള്ള എസ്എൻഡിപി യോഗം ഹെഡ് ക്വാർട്ടേഴ്സിലും മോഷണശ്രമം. ഏകദേശം 95,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പൊലീസ് കണക്ക്.
കവർച്ച ശ്രമത്തിനു പിന്നിൽ വൈദഗ്ധ്യം നേടിയ 5 അംഗ സംഘമെന്നാണു പൊലീസ് വിലയിരുത്തൽ. ഫാത്തിമ മാതാ നാഷനൽ കോളജ്, തൊട്ടടുത്തുള്ള ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണു കവർച്ച ശ്രമം നടന്നത്.
ഫാത്തിമ കോളജിലെ ഒാഫിസ് കുത്തിത്തുറന്നു. പണം അടങ്ങിയ ബാഗ് കവർച്ച സംഘത്തിന്റെ കണ്ണിൽപെട്ടില്ല.
ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലും എസ്എൻഡിപി യോഗം ഹെഡ് ക്വാർട്ടേഴ്സ് ഒാഫിസിലും വാതിൽ കുത്തിത്തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കവർച്ച ശ്രമത്തിൽ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടമാണ് 95,000 രൂപയായി പൊലീസ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്.
27നു പുലർച്ചെ ഒരു മണിയോടാണ് സ്ഥാപനങ്ങളിൽ കവർച്ച നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
അഞ്ചംഗ സംഘം ഫാത്തിമ മാതാ നാഷനൽ കോളജ് പരിസരത്തേക്കെത്തി. മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായാണ് സംഘം എത്തിയത്.
പ്രധാന വാതിൽ തകർത്ത് അകത്തു കടന്ന സംഘം പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ ഒാഫിസ് മുറികളുടെ വാതിലും തകർത്തു. ലാപ്ടോപ് അടക്കമുള്ള വസ്തുക്കളിലും കവർച്ച സംഘം കൈവെച്ചില്ല.
തൊട്ടടുത്തുള്ള കോളജ് കോ–ഒാപറേറേറീവ് സൊസൈറ്റി കെട്ടിടം മോഷ്ടാക്കളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നാണു സൂചന.
ഫാത്തിമാ മാതാ കോളജിലെ കവർച്ച ശ്രമത്തിനു ശേഷം പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണു ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് എത്തിയത്. അവിടുത്തെയും പ്രധാന വാതിൽ കുത്തിപ്പൊളിച്ചു.
ഒാഫിസ് മുറിയിലെ അലമാരയും കുത്തി തുറന്നു. അതുകഴിഞ്ഞാണ് ഏകദേശം 200 മീറ്റർ അകലെയുള്ള എസ്എൻഡിപി യോഗം ഹെഡ് ക്വാർട്ടേഴ്സിൽ എത്തി കവർച്ചയ്ക്കു ശ്രമിച്ചത്.
ഫൊറൻസിക്, ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങൾ എത്തി തെളിവെടുപ്പ് നടത്തി. ഈസ്റ്റ് പൊലീസ് കേസെടുത്തു.
‘മോഷണ ശ്രമത്തിന് പിന്നിൽ പ്രഫഷനൽ മോഷ്ടാക്കൾ’
കൊല്ലം∙ 27ന് അർധരാത്രിയിൽ നഗരത്തിൽ നടത്തിയ മോഷണശ്രമത്തിനു പിന്നിൽ പ്രഫഷനൽ മോഷ്ടാക്കളെന്നു പൊലീസ്.
സ്ഥാപനങ്ങളിൽ സുരക്ഷാ ജീവനക്കാർ ഉണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചു തന്ത്രപരമായാണു മോഷ്ടാക്കൾ കടന്നത്. മോഷണം നടന്ന സ്ഥാപനങ്ങളിലെ പൂട്ടുകൾ തകർത്ത രീതി പരിശോധിച്ചപ്പോഴാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് പ്രഫഷനൽ സംഘമെന്നു വ്യക്തമായത്. പൂട്ടുകൾക്കു സമീപത്തെ തടികൾ അറുത്ത് നീക്കിയ ശേഷം പൂട്ട് ഇളക്കി മാറ്റിയാണു കതകുകൾ തുറന്നത്. ട്രെയിൻ മാർഗം കൊല്ലത്തെത്തി തിരിച്ച് ട്രെയിനിൽ തന്നെ കടന്നു കാണുമെന്നാണു പൊലീസ് സംശയിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച കൊട്ടിയത്ത് ഒരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

