അഞ്ചൽ ∙ ഇഎസ്ഐ ഡിസ്പെൻസറി പൂട്ടി സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഭവത്തിൽ ഇഎസ്ഐ ഡയറക്ടറേറ്റിലെ 2 ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. റിപ്പോർട്ട് ഡയറക്ടറേറ്റിനു സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നു കൊല്ലം റീജൻ ഓഫിസ് അധികൃതർ അറിയിച്ചു. അഞ്ചൽ ഇഎസ്ഐ ഡിസ്പെൻസറിയിൽ തിങ്കളാഴ്ചയാണു സംഭവം.
കൊല്ലത്തു നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ജീവനക്കാർ എല്ലാവരും ഒന്നിച്ചു പോയതാണു പ്രശ്നമായത്.
ചികിത്സ തേടി എത്തിയവർ ആശുപത്രിയുടെ ഗേറ്റ് പൂട്ടിക്കിടക്കുന്നതു കണ്ടതോടെ പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ ആളുകൂടി.
പി.എസ്.സുപാൽ എംഎൽഎയും ഇടപെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ഡപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവർ അന്വേഷണം നടത്തി. റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവാഹ സൽക്കാരം കഴിഞ്ഞെത്തിയ ആശുപത്രി ജീവനക്കാർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയവർക്ക് എതിരെ കർശന നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അവധി ദിവസമെങ്കിലും ഡ്യൂട്ടിയിലുള്ള ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ അകാരണമായി പുറത്തു പോകരുതെന്നാണ് ചട്ടമെന്ന് ഇഎസ്ഐ അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

