കടയ്ക്കൽ ∙ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തീയതികൾക്ക് മുൻപ് അനാവശ്യ ധൃതി കാട്ടുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ദൂരൂഹം ആണെന്നു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ –ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം ആരോപിച്ചു. പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ ഡിസംബർ 4 വരെ സമയം നൽകിയിരിക്കെ അതിനിടയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ജനങ്ങളിൽ ഭീതിയും ആശങ്കയും ഉളവാക്കിയിരിക്കുകയാണ്.
എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവധാനതയോടെയും സുതാര്യതയോടെയും ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ വഖഫ് നിയമത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് സ്വത്തുക്കൾ സംബന്ധിച്ച വിവരം ഉമീദ് പോർട്ടലിൽ റജിസ്റ്റർ ചെയ്യാനുള്ള കാലാവധി 6 മാസം കൂടി നീട്ടണം. ഉലമ 70–ാം വാർഷിക പരിപാടികൾക്ക് സമാപനം കുറിച്ച് കൊല്ലത്ത് നടക്കുന്ന സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കാനും തീരുമാനിച്ചു.
ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ കെ.ഉമർ മൗലവി ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എം.ഷഹീറുദീൻ മന്നാനി അധ്യക്ഷത വഹിച്ചു. മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.നൗഷാദ് ഹുദവി വഖഫ് സ്വത്തുക്കൽ ഉമീദ് ആക്ടിന്റെ പശ്ചാത്തലത്തിൽ എന്ന വിഷയവും മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് എസ്ഐആർ ആശങ്കകളും ശ്രദ്ധിക്കേണ്ടതും വിഷയവും അവതരിപ്പിച്ചു.
അഷ്റഫ് ബദ്രി, തലവരമ്പ് സലിം എന്നിവർ മോഡറേറ്റർ ആയിരുന്നു.
മൗലവി അന് മുഹമ്മദ് ഇംദാദി, എം.എം.ജലീൽ പുനലൂർ, തലച്ചിറ എം.എം,സലിമുൽ ഹാദി, കെ.കെ.ജലാരുദീൻ മൗലവി, ജുനൈദ് ഖാൻ, ഷാഹിൻ ബാഖവി, ഹാഫിസ് അബ്ദുല്ല ലത്തിഫ് മൗലവി, നിസാറുദീൻ നദ്വി, എം.തമിമുദീൻ, ജെ.സുബൈർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

