ശാസ്താംകോട്ട ∙ കുറുകെ ചാടിയ തെരുവുനായയെ കണ്ട് സൈക്കിൾ വെട്ടിച്ചു കനാലിലേക്കു വീഴാൻ പോയ കുട്ടിക്കു വീട്ടമ്മ രക്ഷകയായി.
6ാം ക്ലാസ് വിദ്യാർഥിയും മനക്കര സ്വദേശിയുമായ കാർത്തിക്കിനെ ആണ് അയൽവാസി വിജയലക്ഷ്മിയമ്മ മനക്കര കോട്ടൂർ ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്കു വീഴാതെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ആണു സംഭവം. ട്യൂഷൻ കഴിഞ്ഞ കനാൽ റോഡിലൂടെ സൈക്കിളിൽ വരികയായിരുന്നു കാർത്തിക്.
നായ ചാടിയതു കണ്ട് സൈക്കിൾ വെട്ടിച്ചപ്പോൾ കാർത്തിക് റോഡിൽ വീണു. സൈക്കിളും ബാഗും കനാലിൽ പതിച്ചു.
കരച്ചിൽ കേട്ട് ഓടിയെത്തിയ വിജയലക്ഷ്മിയമ്മ നാട്ടുകാരെ വിളിച്ചുകൂട്ടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കൈക്കു ചെറിയ പരുക്കുണ്ട്. കനാലിൽ നിന്നു സൈക്കിളും ബാഗും തിരികെ എടുത്ത ശേഷം കുട്ടിയെ നാട്ടുകാർ വീട്ടിലാക്കി.
കുപ്പിച്ചില്ലും മാലിന്യവും നിറഞ്ഞതും കാടുമൂടിയതും ആയ കനാലിൽ വീണാൽ പുറത്ത് അറിയാനും ബുദ്ധിമുട്ടാണ്.
വേനലിൽ കനാൽ തുറക്കുന്ന സമയങ്ങളിൽ പോലും ശുചീകരണം നടത്താറില്ല. വിദ്യാർഥികളും പ്രദേശവാസികളും സജീവമായി സഞ്ചരിക്കുന്ന കനാൽ റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലി ഇല്ലാത്തതും ഭീഷണിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

