ചാത്തന്നൂർ ∙ ദേശീയപാത-66ൽ ഇത്തിക്കരയിലും തിരുമുക്കിലും പുതിയ അടിപ്പാതകൾ നിർമിക്കും. അടിപ്പാത നിര്മിക്കുന്നതിനായി ചാത്തന്നൂർ തിരുമുക്കിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.
ഇത്തിക്കരയിലും തിരുമുക്കിലും ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് നിർമിക്കുന്നത് സംബന്ധിച്ചു കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം കരാർ കമ്പനിക്കു നൽകിയതായും നിർമാണ പ്രവർത്തനം ഇന്ന് ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. തിരുമുക്കിൽ നിലവിലെ അടിപ്പാതയ്ക്ക് സമീപം മറ്റൊരു അടിപ്പാത കൂടി നിർമിക്കും.
7 മീറ്റർ വീതിയും 4 മീറ്റർ ഉയരവും ഉണ്ടാകും.
അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ഇരു സ്ഥലങ്ങളിലും ശക്തമായ സമരം നടക്കുന്നുണ്ട്. തിരുമുക്കിലെ റിലേ സത്യഗ്രഹ സമരം, പ്രതിഷേധ ജ്വാല തെളിക്കൽ സമരം എന്നിവ 70 ദിവസം പിന്നിട്ടു.
തിരുമുക്കിൽ സ്ഥാനം മാറി നിർമിച്ച നിലവിലെ അടിപ്പാതയിലൂടെ 2 വലിയ വാഹനങ്ങൾക്കു ഒരേസമയം കടന്നു പോകാൻ കഴിയില്ല. പരവൂർ മേഖലയിൽ നിന്നുള്ള വാഹനങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്ത തരത്തിലാണ് അടിപ്പാത നിർമിച്ചത്.
വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
ഇത്തിക്കരയിൽ അടിപ്പാത ഇല്ലാതെ അശാസ്ത്രീയ എൻഎച്ച് വികസനം മൂലം മുന്നൂറോളം കുടുംബങ്ങളുടെ യാത്രാ സൗകര്യം പൂർണമായും തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടന്നത്.
കിഴക്കൻ മേഖലയിൽ നിന്നുള്ള വാഹനങ്ങൾക്കു ദേശീയപാതയുടെ മറുവശത്ത് എത്തുന്നതും തടസ്സപ്പെടുമായിരുന്നു. ഇവിടെ ചെറിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമിക്കുമെന്നു അധികൃതർ വ്യക്തമാക്കി.
പ്രതിഷേധത്തെ തുടർന്നു ഇരു സ്ഥലങ്ങളിലെയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

