കടയ്ക്കൽ∙ റോഡുകളുടെ വികസനത്തിൽ വൻ നേട്ടമെന്നു പഞ്ചായത്ത് അവകാശപ്പെടുമ്പോൾ കടയ്ക്കൽ മേഖലയിലെ പഞ്ചായത്ത് റോഡുകളിൽ കൂടി കാൽനട പോലും കഴിയാത്ത അവസ്ഥയെന്നു ആരോപണം.
അഞ്ചു വർഷത്തിലധികമായി കടയ്ക്കൽ ടൗൺ കിളിമരത്തുകാവ് മണലി റോഡിൽ ദേവീ ക്ഷേത്രം റോഡും സീഡ് ഫാം ടൗൺ ഹാൾ റോഡും സന്ധിക്കുന്ന അഞ്ചു മുക്ക് ജംക്ഷനിൽ റോഡിൽ നിറയെ കുഴികളാണ്.
ടൗണിൽ തിരക്കേറിയ ചന്ത ജംക്ഷൻ ബസ് സ്റ്റാൻഡ് റോഡും തകർന്നു കിടക്കുന്നു. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് പഞ്ചായത്തിലെ കണക്ക്.
പ്രധാന ഗ്രാമീണ റോഡുകളിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അഞ്ചു മുക്കിൽ നിന്നു കടയ്ക്കൽ ഗവ.വിഎച്ച്എസ്എസ് റോഡിലും യാത്ര ദുഷ്കരം ആണ്. അടുത്തിടെ പ്രതിഷേധം ഉയർന്നതോടെ ക്വാറി വേസ്റ്റ് നിരത്തി.
ഏറെ കഴിയും മുൻപ് വീണ്ടും കുഴിയായി മാറി. റോഡിന്റെ ഇരു വശവും കാട് കയറി കിടക്കുന്നു.
മറ്റു വാർഡുകളിലും റോഡുകളുടെ അവസ്ഥ വ്യത്യസ്തമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

